പാസ്‌പോർട്ട് ഫീസ് വർദ്ധനവ്; കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധവുമായി യുഎഇയിലെ പ്രവാസി സമൂഹം

നാലോ അതിലധികമോ അംഗങ്ങളുള്ള സാധാരണ കുടുംബങ്ങൾക്ക് ഒന്നിച്ച് പാസ്‌പോർട്ട് പുതുക്കേണ്ടി വരുമ്പോൾ വലിയ തുകയാണ് ചെലവാകുന്നത്

പാസ്‌പോർട്ട് ഫീസ് വർദ്ധനവ്; കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധവുമായി യുഎഇയിലെ പ്രവാസി സമൂഹം
dot image

ഇന്ത്യൻ പാസ്‌പോർട്ട് ഫീസും അനുബന്ധ സേവന നിരക്കുകളും കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ യുഎഇയിലെ പ്രവാസി സമൂഹം രംഗത്ത്. സാധാരണക്കാരായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഈ തീരുമാനം വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നൽകി. അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള കാലതാമസവും അമിത ചെലവും പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കുന്നുണ്ട്.

ഇന്ത്യൻ സർക്കാർ പെട്ടെന്ന് നടപ്പിലാക്കിയ പാസ്‌പോർട്ട് ഫീസ് വർദ്ധനവ് പ്രവാസി കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. വിദേശ പണമയക്കലിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന പ്രവാസികളോട് കൂടുതൽ അനുകമ്പാപരമായ സമീപനം ഉണ്ടാകണമെന്നാണ് പ്രവാസി കൂട്ടായ്മകളുടെ ആവശ്യം. നിലവിൽ പാസ്‌പോർട്ട് പുതുക്കുന്നതിനായുള്ള അമിത സേവന നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.

നാലോ അതിലധികമോ അംഗങ്ങളുള്ള സാധാരണ കുടുംബങ്ങൾക്ക് ഒന്നിച്ച് പാസ്‌പോർട്ട് പുതുക്കേണ്ടി വരുമ്പോൾ വലിയ തുകയാണ് ചെലവാകുന്നത്. ഇതിനൊപ്പം ഔദ്യോഗിക പോർട്ടലിൽ കൃത്യസമയത്ത് അപ്പോയിന്റ്മെന്റ് ലഭിക്കാത്തതും പ്രവാസികളെ വലയ്ക്കുന്നുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി മറ്റ് എമിറേറ്റുകളിലെ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നതും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

വർദ്ധിപ്പിച്ച ഫീസ് നിരക്കുകൾ കുറയ്ക്കുകയോ അല്ലെങ്കിൽ തൽക്കാലത്തേക്ക് മരവിപ്പിക്കുക, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്കായി പ്രത്യേക ഇളവുകൾ അനുവദിക്കുക, പ്രവാസികളെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് പ്രവാസി പ്രതിനിധികളുമായി ചർച്ചകൾ നടത്തുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് പ്രവാസി സംഘടനകൾ വിദേശകാര്യ മന്ത്രാലയത്തിന് മുന്നിൽ പ്രധാനമായും ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

Content Highlights: Indian expatriates in the UAE have raised objections against the increase in passport fees announced by the central government. The community has expressed concerns over the additional financial burden.

dot image
To advertise here,contact us
dot image