മുംബൈയിൽ നിന്ന് ഗൾഫിലേക്ക് ഇനി യാത്ര എളുപ്പം; നവി മുംബൈ വിമാനത്താവളത്തിൽ രാജ്യാന്തര സർവീസ് തുടങ്ങി

ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മുംബൈയെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന പുതിയ സർവീസ് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും ഒരുപോലെ സഹായകമാകും.

മുംബൈയിൽ നിന്ന് ഗൾഫിലേക്ക് ഇനി യാത്ര എളുപ്പം; നവി മുംബൈ വിമാനത്താവളത്തിൽ രാജ്യാന്തര സർവീസ് തുടങ്ങി
dot image

മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും യുഎഇയിലേക്ക് ഇനി കൂടുതൽ യാത്രാ സൗകര്യം. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ രാജ്യാന്തര സർവീസിന് തുടക്കമായി. എയർ ഇന്ത്യ എക്സ്പ്രസ്സ് യുഎഇ തലസ്ഥാനമായ അബുദാബിയിലേക്കാണ് നവി മുംബൈയിൽ നിന്നുള്ള ആദ്യ സർവീസ് നടത്തിയത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഈ റൂട്ടിൽ സർവീസ് ഉണ്ടാകുക.

കഴിഞ്ഞ ഡിസംബർ 25-ന് ആഭ്യന്തര സർവീസുകൾ ആരംഭിച്ച നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് കേവലം 200 ദിവസങ്ങൾ പൂർത്തിയാകും മുമ്പാണ് അന്താരാഷ്ട്ര സർവീസുകൾക്കും തുടക്കമായത്. നിലവിലുള്ള ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ മുംബൈ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാവുകയാണ് നവി മുംബൈ. ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മുംബൈയെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന പുതിയ സർവീസ് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും ഒരുപോലെ സഹായകമാകും.

പ്രവർത്തനം ആരംഭിച്ച് വെറും ഏഴ് മാസത്തിനുള്ളിൽ 23 ലക്ഷത്തിലധികം യാത്രക്കാരാണ് നവി മുംബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. നിലവിൽ ഇന്ത്യയിലെ 46 ആഭ്യന്തര നഗരങ്ങളിലേക്ക് ഇവിടെ നിന്ന് കണക്റ്റിവിറ്റിയുണ്ട്. പ്രതിദിനം ഏകദേശം 150 ഓളം ആഭ്യന്തര സർവീസുകളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. അബുദാബി സർവീസിന് പിന്നാലെ വരും ദിവസങ്ങളിൽ കൂടുതൽ രാജ്യാന്തര സർവീസുകൾ നവി മുംബൈയിൽ നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ യാത്രാ വിമാനത്തോടൊപ്പം കാർഷിക-ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ആദ്യ ചരക്ക് കയറ്റുമതിയും വിജയകരമായി പൂർത്തിയാക്കി. ഇത് മഹാരാഷ്ട്രയിലെയും പരിസര പ്രദേശങ്ങളിലെയും കാർഷിക കയറ്റുമതി മേഖലയ്ക്ക് വലിയ വിപണി സാധ്യതകളാണ് തുറന്നുനൽകുന്നത്.

Content Highlights: Navi Mumbai Airport has started international flight operations, improving connectivity between Mumbai and Gulf destinations. The new services are expected to benefit travellers, especially expatriates.

dot image
To advertise here,contact us
dot image