'40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി'; കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

'രോമാഞ്ചം, ആവേശം' ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഷിഫിന ബബിന്‍ പാക്കറാണ് ചിത്രം ഒരുക്കുന്നത്

'40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി'; കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്
dot image

അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ്, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. '40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കും.'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പാക്കര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അടുത്തിടെ നടന്ന സിനിമയുടെ പൂജ ചടങ്ങില്‍ തമിഴ് സൂപ്പര്‍ താരം സൂര്യ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളും സിനിമയിലെ അണിയറപ്രവര്‍ത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ഏപ്രില്‍ 6-ന് കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ചിത്രത്തിന്റെ സാങ്കേതിക നിരയില്‍ മലയാളത്തിലെ മുന്‍നിര പ്രവര്‍ത്തകരാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം: ആല്‍ബി ആന്റണി, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ബിബിന്‍ അശോക്, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മന്‍സൂര്‍ റഷീദ്, ആര്‍ട്ട് ഡയറക്ടര്‍ അഖില്‍ ദാമോദര്‍, എക്‌സി.പ്രൊഡ്യൂസര്‍ അമല്‍ സേവ്യര്‍ മനക്കത്തറയില്‍, രതീഷ് മണ്ണാര്‍ക്കാട്, ഗാനരചന വിനായകക് ശശികുമാര്‍, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റര്‍, സിങ്ക് സൗണ്ട് വൈശാഖ് പി.വി, സ്റ്റില്‍സ് ഷെയ്ന്‍ സബൂറ, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനില്‍ കുമാര്‍, കളറിസ്റ്റ് രമേഷ് സി.പി, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് ചാക്കോ, പിആര്‍ഒ ആതിര ദില്‍ജിത്ത്.

Content Highlights: title of Kunchacko Boban's new film, '40 Days of House Party', has been revealed. The film is being helmed by Shifina Babin Pakkar, who worked as an assistant director on the movies 'Romancham' and 'Aavesham'.

dot image
To advertise here,contact us
dot image