അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ച് യുഎഇ; വിദ്യാലയങ്ങൾ തുറക്കുന്ന തിയതിയും തീരുമാനമായി

രാജ്യത്തെ പൊതുവിദ്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യ പദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലണ്ടര്‍ ബാധകം

അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ച് യുഎഇ; വിദ്യാലയങ്ങൾ തുറക്കുന്ന തിയതിയും തീരുമാനമായി
dot image

യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുവിദ്യാലയങ്ങള്‍ക്കും മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള കലണ്ടര്‍ ആണ് പുറത്തിറക്കിയത്. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കലണ്ടര്‍ പ്രകാരം ഈ വര്‍ഷം ഓഗസ്റ്റ് 31ന് വിദ്യാലയങ്ങള്‍ തുറക്കും.

2027 ജൂലൈ രണ്ടിന് അധ്യയന വര്‍ഷം അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. 2026 ഡിസംബര്‍ 14 മുതല്‍ 2027 ജനുവരി ഒന്ന് വരെ ശൈത്യകാല അവധിയായിരിക്കും. 2027 ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ ഒമ്പത് വരെയാണ് വസന്തകാല അവധി. പഠനവും അവധിയും കൃത്യമായി സന്തുലിതമാക്കുന്ന രീതിയിലാണ് കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്.

രാജ്യത്തെ പൊതുവിദ്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലണ്ടര്‍ ബാധകം. അതേസമയം മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരാത്ത സ്വകാര്യ സ്‌കൂളുകള്‍ക്ക് അവരുടെ ആവശ്യാനുസരണം കലണ്ടറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ അനുവാദമുണ്ട്. എന്നാല്‍ ഇതിന് പ്രാദേശിക വിദ്യാഭ്യാസ അധികൃതരുടെ അനുമതി നിര്‍ബന്ധമാണ്. ഈ വിഭാഗത്തില്‍പെടുന്ന വിദ്യാലയങ്ങള്‍ക്ക് ഒക്ടോബര്‍, ഫെബ്രുവരി മാസങ്ങളിലായി മിഡ് ടേം അവധികള്‍ വിഭജിച്ചു നല്‍കാം. എന്നാല്‍ ഇത് അഞ്ച് പ്രവൃത്തിദിവസങ്ങളില്‍ കൂടാന്‍ പാടില്ല.

രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൃത്യമായ ആസൂത്രണം നടത്താനും വിദ്യാലയങ്ങള്‍ക്ക് മികച്ച രീതിയിലുള്ള മുന്നൊരുക്കം നടത്താനും പുതിയ കലണ്ടറിന്റെ നേരത്തെയുള്ള പ്രഖ്യാപനം സഹായകമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: The UAE has officially released the school calendar for the upcoming academic year, including reopening dates and important schedules. The announcement provides clarity for students, parents, and educational institutions to plan ahead.

dot image
To advertise here,contact us
dot image