

കണ്ണൂർ : കണ്ണൂർ പാനൂരിൽ സ്ഫോടക വസ്തു പൊട്ടി പതിമൂന്ന് വയസുകാരന് പരിക്ക്. വടക്കെ പൊയിലൂരിലാണ് സംഭവം നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്.
പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിയത് സ്റ്റീൽ ബോംബ് ആണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight : Thirteen-year-old injured in explosive device explosion in Panur, Kannur