തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്നെ, നേരത്തെ പ്രവചിച്ച് പൂജ; ശ്രദ്ധ നേടി വീഡിയോ

ഇരുവരും ഒന്നിച്ചെത്തിയ ബീസ്റ്റ് ചിത്രത്തിന്റെ ലൊക്കേഷൻ നിന്നുള്ള വിഡിയോ ആണ് പൂജ പങ്കുവെച്ചിരിക്കുന്നത്

തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്നെ, നേരത്തെ പ്രവചിച്ച്  പൂജ; ശ്രദ്ധ നേടി വീഡിയോ
dot image

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മണ്ണിനെ ഞെട്ടിച്ച വിജയമാണ് നടന്‍ വിജയ് നേതൃത്വം കൊടുത്ത തമിഴക വെട്രി കഴകം നേടിയത്. കന്നിയങ്കത്തില്‍ തന്നെ 107 മണ്ഡലങ്ങളാണ് ഡിഎംകെ പിടിച്ചടക്കിയത്. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്ന് നടൻ ആശംസകളുടെ ഒഴുക്കാണ്. ഇതിനിടെ പൂജ ഹെഡ്‌ഗെ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

ഇരുവരും ഒന്നിച്ചെത്തിയ ബീസ്റ്റ് ചിത്രത്തിന്റെ ലൊക്കേഷൻ നിന്നുള്ള വിഡിയോ ആണ് പൂജ പങ്കുവെച്ചിരിക്കുന്നത്. ഒരു ബോർഡിൽ ആരാണ് ഇലക്ഷൻ ജയിക്കുക എന്നാണ് എഴുതിയിരുന്നത്. ഇതിന് വിജയ്‌യെ പൂജ ചൂണ്ടി കാണിക്കുന്നുണ്ട്. 'ഈ വിജയം സംഭവിക്കുന്നതിന് മുൻപ് തന്നെ ഞാൻ പറഞ്ഞിരുന്നു, സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു' എന്നാണ് പൂജ വിഡിയോയ്ക്ക് കുറിപ്പ് പങ്കുവെച്ചത്.

അതേസമയം, പെരമ്പൂരിലും ട്രിച്ചിയിലുമാണ് വിജയ് വിജയിച്ചത്. ഡിഎംകെയുടെ കയ്യിലുണ്ടായിരുന്ന സീറ്റുകളാണ് ടിവികെ നേടിയത്. 2026-ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ ഉയരുകയായിരുന്നു. എന്നാല്‍ ഉടന്‍ ഉണ്ടാകാനിടയുളള ഉപതെരഞ്ഞെടുപ്പിലേക്കാണ് തമിഴ്‌നാട് ഉറ്റുനോക്കുന്നത്. പെരമ്പൂരിലും ട്രിച്ചിയിലും വിജയിച്ച വിജയ്ക്ക് ഏതെങ്കിലും ഒരു സീറ്റില്‍ രാജിവെച്ചേ മതിയാകൂ. ആ സീറ്റില്‍ വിജയ്‌യുടെ പിന്‍ഗാമി ആരായിരിക്കും എന്നത് സംബന്ധിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. വിജയ് പെരമ്പൂര്‍ നിലനിര്‍ത്തി ട്രിച്ചിയില്‍ രാജിസമര്‍പ്പിക്കാനാണ് സാധ്യതയെന്നാണ് തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ട്രിച്ചി ഈസ്റ്റില്‍ നടി തൃഷ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്. ടിവികെ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിജയ് 14 ദിവസത്തിനകം ഏതെങ്കിലും സീറ്റില്‍ രാജിവയ്ക്കണം. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പുതന്നെയാണ് എന്നാണ് കണക്കുകൂട്ടല്‍.

ഇന്നലെ വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് തന്നെ തൃഷ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ചായിരുന്നു ക്ഷേത്രദര്‍ശനം. തുടര്‍ന്ന് ഫലം വിജയ്ക്ക് അനുകൂലമായതിന് പിന്നാലെ നടി വിജയ്‌യുടെ വസതിയിലേക്ക് പോയിരുന്നു. നീലാങ്കരയിലുളള വീട്ടിലെത്തിയാണ് തൃഷ വിജയ്‌യെ കണ്ടത്. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്. തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ തൃഷ- വിജയ് ബന്ധം ഏറെ ചര്‍ച്ചയായിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധം എന്ന ആരോപണമുണ്ടായിരുന്നു.

https://www.instagram.com/reel/DX9DwRWTKIq/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

അതില്‍ പരാമര്‍ശിച്ച നടി തൃഷയാണ് എന്ന തരത്തിലും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഇതോടെ നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും എതിര്‍കക്ഷികളുള്‍പ്പെടെ അഴിച്ചുവിട്ടിരുന്നു. അതിനിടെ ഇരുവരും ഒരുമിച്ച് ഒരു വിവാഹച്ചടങ്ങിനെത്തിയതും ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ തൃഷ വോട്ട് രേഖപ്പെടുത്തിയ ചിത്രം പങ്കുവെച്ചത് വിജയ് ചിത്രമായ ഗില്ലിയിലെ 'അര്‍ജുനര്‍ വില്ല്' എന്ന ഗാനത്തിനൊപ്പമായിരുന്നു.

Content Highlights: A video of actress Pooja Hegde has gone viral after she seemingly predicted actor Vijay’s rise as the Chief Minister of Tamil Nadu.

dot image
To advertise here,contact us
dot image