

സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും ദുബായ് ഗ്ലോബല്‍ വില്ലേജ് പതിവ് പോലെ പ്രവര്‍ത്തിക്കുന്നു. നിലവിലുള്ള സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കെ, സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഗ്ലോബല്‍ വില്ലേജ് വ്യക്തമാക്കി. 51 ദിവസത്തെ ഇടവേളക്ക് ശേഷം ഗ്ലോബല്‍ വില്ലേജ് വീണ്ടും തുറന്നതിന് പിന്നാലെ സന്ദര്‍കര്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
99 ദിര്‍ഹത്തിന് പരിധിയില്ലാതെ റൈഡുകള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഇതില്‍ പ്രധാനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന 31 വ്യത്യസ്ത റൈഡുകളാണ് കാര്‍ണിവല്‍ വിഭാഗത്തിലുള്ളത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ത്രില്ലര്‍' റൈഡുകളും കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന വിനോദങ്ങളും ഓഫര്‍ ടിക്കറ്റില്‍ ഉള്‍പ്പെടുന്നു. ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഈ റൈഡുകള്‍ ഉപയോഗിക്കാം എന്നതും പ്രത്യേകതയാണ്. ഈ മാസം 10-ന് ആണ് ഗ്ലോബല്‍ വില്ലേജിന്റെ 30-ാമത് സീസണ്‍ സമാപിക്കുന്നത്.
Content Highlights: Dubai Global Village continues normal operations despite regional tensions, assuring visitors of uninterrupted entertainment and safety.