ദിവസവും പല്ല് തേച്ചില്ലെങ്കില്‍ ഹൃദയാഘാതം വരുമോ? പല്ലും ഹൃദയവും തമ്മിലുള്ള ബന്ധം എന്ത്; പഠനം പറയുന്നു

വായില്‍ കാണപ്പെടുന്ന സാധാരണ ബാക്ടീരിയ ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം

ദിവസവും പല്ല് തേച്ചില്ലെങ്കില്‍ ഹൃദയാഘാതം വരുമോ? പല്ലും ഹൃദയവും തമ്മിലുള്ള ബന്ധം എന്ത്; പഠനം പറയുന്നു
dot image

പല്ല് വൃത്തിയായി സൂക്ഷിക്കുന്നത് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വായുടെ ആരോഗ്യത്തിനും വേണ്ടിയായാണെന്നാണല്ലോ പൊതുവേ എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ പഠനങ്ങള്‍ കാണിക്കുന്നത് വായുടെ ആരോഗ്യം ഹൃദയത്തെയും ബാധിക്കുന്നു എന്നാണ്.

മോണരോഗം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍കൊണ്ട് വായുടെ ആരോഗ്യം മോശമാകുന്നത് വായില്‍ ബാക്ടീരിയകള്‍ വളരാന്‍ കാരണമാകുന്നു. ഈ അണുക്കള്‍ നമ്മുടെ രക്തപ്രവാഹത്തില്‍ പ്രവേശിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും ആരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യും.

ORAL HEALTH AND HEART ATTACK

ഓറല്‍ ബാക്ടീരിയകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെയും തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കുന്ന അപകടകരമായ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദന്ത ബാക്ടീരിയ മൂലമുണ്ടാകുന്ന വീക്കം ഹൃദയ പാളിയിലെ അണുബാധയ്ക്ക് കാരണമാകും. ഇതിനെ 'എന്‍ഡോകാര്‍ഡിറ്റിസ്' എന്ന് വിളിക്കുന്നു. മാത്രമല്ല ഓറല്‍ ബാക്ടീരിയകള്‍ ധമനികള്‍ അടഞ്ഞുപോകുന്നതിനും ഹൃദയാഘാതത്തിനും കാരണമാകും.

ദന്തരോഗങ്ങള്‍ മുതിര്‍ന്നവരില്‍ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കും

ദന്തരോഗങ്ങള്‍ മുതിര്‍ന്നവരില്‍ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കും എന്നതിന് കാരണം വായുടെ മോശം ആരോഗ്യം മാത്രമല്ല. മറ്റ് പല കാരണങ്ങളും ഗവേഷണങ്ങള്‍ കാണിക്കുന്നു. ദന്ത പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തവരെ അപേക്ഷിച്ച് മോണരോഗമുള്ളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 28% കൂടുതലാണ്.ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) അണുബാധ ഉണ്ടാകാനുളള ഒരു പ്രധാന അപകട ഘടകമാണ് വായിലെ മോശം ശുചിത്വം. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. വായ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ അപകടസാധ്യതകള്‍ കുറയ്ക്കാനും നമ്മുടെ ഹൃദയത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സംരക്ഷിക്കാനും കഴിയും.

ORAL HEALTH AND HEART ATTACK

പ്രായമായവരിലെ ഓറല്‍ ഹെല്‍ത്തും ഹൃദ്രോഗവും

2019 ലെ ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയ ഒരു കാര്യം കുട്ടിക്കാലത്ത് ദന്തരോഗം ഉണ്ടാകുന്നത് മുതിരുമ്പോള്‍ ധമനികള്‍ അടഞ്ഞുപോകുന്നതിന് കാരണമായേക്കാം എന്നാണ്. പ്രായമാകുന്തോറും വായിലെ ആരോഗ്യം മോശമാകുന്നത് അപകടസാധ്യതകളും സങ്കീര്‍ണതകളും കൂടുതല്‍ വഷളാകുന്നു. കൃത്യമായി ദന്ത ചികിത്സ ലഭിക്കാത്ത കൗമാരക്കാര്‍ക്കോ യുവാക്കള്‍ക്കോ പിന്നീടുള്ള ജീവിതത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .
വായിലെ ആരോഗ്യം മികച്ചതായി ഉള്ളവരെ അപേക്ഷിച്ച്, മോണരോഗമുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ് .മോണരോഗമുള്ളവര്‍ക്ക് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണ്. ഇത് കാഴ്ചയെയും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കും.
കൂടുതല്‍ ദന്ത പരിരക്ഷ ലഭിക്കുന്നത് മുതിര്‍ന്നവരുടെ മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുകയും ചെയ്യും.

ORAL HEALTH AND HEART ATTACK


ഹൃദയാഘാതത്തിന് ശേഷം സുഖം പ്രാപിക്കുന്നത് ബുദ്ധിമുട്ടാണോ

ജപ്പാനിലെ ടോക്കിയോ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനത്തില്‍ വായില്‍ കാണപ്പെടുന്ന ഒരു സാധാരണ ബാക്ടീരിയ ഹൃദയാഘാതം ഉണ്ടായതിന് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനെ ബുദ്ധിമുട്ടിലാക്കുമെന്ന് കണ്ടെത്തി. ജേണല്‍ ഓഫ് ഓറല്‍ സയന്‍സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

എന്താണ് ജിഞ്ചി പെയിന്‍

മോണരോഗത്തിന് കാരണമാകുന്ന വായില്‍ കാണപ്പെടുന്ന 'പോര്‍ഫിറോമോണസ് ജിംഗിവാലിസ്' എന്ന ബാക്ടീരിയയിലാണ് ഗവേഷകര്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചത്. ചികിത്സിച്ചില്ലെങ്കില്‍ മോണയില്‍ വീക്കം, രക്തസ്രാവം, പല്ല് നഷ്ടപ്പെടാന്‍ പോലും സാധ്യതയുണ്ടാക്കുന്ന ബാക്ടീരിയയാണിത്. ഈ ബാക്ടീരിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നു. ഇവ ഉത്പാദിപ്പിക്കുന്ന 'ജിഞ്ചിപെയിന്‍' എന്ന പദാര്‍ഥത്തെക്കുറിച്ചാണ് ഗവേഷണം വിശകലനം ചെയ്തത്. ശരീരകലകള്‍ക്ക് കേടുപാടുകള്‍ വരുത്താനും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാനും സഹായിക്കുന്ന ഒരു തരം പ്രോട്ടീനാണ് ജിഞ്ചിപെയിന്‍.

ORAL HEALTH AND HEART ATTACK


ഇതിനായി ഗവേഷകര്‍ ജിഞ്ചിപെയിന്‍ ഉത്പാദിപ്പിക്കാത്ത ഒരു തരം ബാക്ടീരിയയെ സൃഷ്ടിച്ചു. തുടര്‍ന്ന് അവര്‍ അതിനെ സാധാരണ ബാക്ടീരിയകളുമായി താരതമ്യം ചെയ്തു.
ജിഞ്ചിപെയിന്‍ ഇല്ലാതെ ബാക്ടീരിയ ബാധിച്ച കോശങ്ങള്‍ ആരോഗ്യകരമായി തുടരുകയും അതേസമയം സാധാരണ ബാക്ടീരിയകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കോശങ്ങള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നതായും പഠനം കണ്ടെത്തി.

Content Highlights :Can you get a heart attack if you don't brush your teeth every day? Oral bacteria are linked to dangerous conditions that affect heart disease and brain health.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image