

സാധാരണയായി സുഹൃത്തുക്കള്‍ തമ്മില്‍ കൂടുമ്പോഴോ സ്വയം സന്തോഷം കണ്ടെത്താനോ വേണ്ടി മദ്യപാനത്തെ ആശ്രയിക്കുന്നവരുണ്ട്. സ്ഥിരമായി മദ്യപിക്കുമ്പോഴും മദ്യ ഉപഭോഗത്തിന് ഒരു സുരക്ഷിത അളവുണ്ടെന്ന വിശ്വാസമാണ് പലരിലും ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ മിതമായതും സുരക്ഷിതമായതുമായ മദ്യപാനം ആരോഗ്യത്തിന് ദോഷം വരുത്തുന്നില്ല എന്നാണ് കരുതപ്പെടുന്നത്.

ന്യൂഡല്‍ഹിയിലെ രാജീവ് ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍ ഓങ്കോളജി ഡയറക്ടര്‍ ആയ ഓങ്കോളജിസ്റ്റ് ഡോ. വിനീത് തല്‍വാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതനുസരിച്ച് മദ്യപാനം കാന്‍സര്‍ ഉണ്ടാക്കുന്നുവെന്നും, കാന്‍സര്‍ അപകട സാധ്യത കുറയ്ക്കാന്‍ മദ്യത്തിന്റെ അളവ് കുറച്ചാല്‍ മതിയെന്നുളള ധാരണ തെറ്റാണെന്നും വ്യക്തമാക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളും ഓങ്കോളജിസ്റ്റുകളും മദ്യത്തെ പലതരം കാന്‍സറുകള്‍ക്കുള്ള സുപ്രധാന കാരണങ്ങളിലൊന്നാണെന്ന് അംഗീകരിക്കുന്നുണ്ടെന്നും ഡോ.വിനീത് തല്‍വാര്‍ പറഞ്ഞു.

ഓറല്‍ കാന്‍സര്‍, തൊണ്ട, അന്നനാളം, കരള്‍, സ്തന കാന്‍സര്‍, കൊളോറെക്ടം എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സറുമായി മദ്യം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മദ്യം പതിവായി ചെറിയ അളവില്‍ കഴിക്കുന്നതുപോലും കാലക്രമേണ അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
മദ്യം ശരീരത്തിലെത്തിയാല്‍ അസറ്റാള്‍ഡിഹൈഡ് ആയി മാറുന്നു. ഇത് ഡിഎന്‍എയെ നശിപ്പിക്കുകയും കോശങ്ങളെ നന്നാക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒരു വിഷ സംയുക്തമാണ്. അത്തരം കേടുപാടുകള്‍ കാന്‍സര്‍ വികസന പ്രക്രീയയ്ക്ക് തുടക്കമിടും. രണ്ടാമത്തെ ആഘാതം ഹോര്‍മോണ്‍ മേഖലയിലാണ് വരുന്നത്. സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈസ്ട്രജനെ ഇത് എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെ മനസിലാക്കാന്‍ കഴിയുന്നത്. മൂന്നാമത്തെ പ്രഭാവം, ആരോഗ്യകരമായ കോശ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഫോളേറ്റ് പോലുള്ള പോഷകങ്ങളുടെ ആഗിരണം മദ്യം തടസ്സപ്പെടുത്തുന്നു എന്നതാണ്. ഈ ഫലങ്ങളെല്ലാം ചേര്‍ന്ന് കാന്‍സര്‍ വികസനത്തിന് അനുകൂലമായ ഒരു ഫലം സൃഷ്ടിക്കുന്നു.

നിങ്ങള്‍ ചെറിയ അളവില്‍ മദ്യപിച്ചാലും ശരീരത്തില്‍ കാന്‍സര്‍ വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ മദ്യം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Is it enough to reduce the amount of alcohol consumed to reduce the risk of cancer caused by alcohol consumption? The belief that alcohol consumption causes cancer and that reducing the amount of alcohol consumed to reduce the risk of cancer is wrong.