സ്വർണവിലയിലും 'തുടർക്കയറ്റ'മില്ല; കൂടിയ വില തുടർച്ചയായി താഴേയ്ക്ക്

എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തിപ്രാപിക്കുന്നതും സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്

സ്വർണവിലയിലും 'തുടർക്കയറ്റ'മില്ല; കൂടിയ വില തുടർച്ചയായി താഴേയ്ക്ക്
dot image


ഇന്നലെയും ഇന്നുമായി സ്വർണ വിലയിൽ രണ്ടു തവണ തുടർച്ചയായി ഇടിവ്.
ഇതോടെ സ്വർണ വില താഴുകയാണെന്ന ആശ്വാസത്തിലാണ് ആഭരണ പ്രേമികൾ . ​ഗ്രാമിന് 40 രൂപ താഴ്ന്ന് 13,675 രൂപയിലും പവന് 1,09,400 രൂപയിലുമാണ് വിലയുള്ളത്. 18 കാരറ്റിന് 30 രൂപ ​ഗ്രാമിനും, പവന് 240 രൂപയും താഴ്ന്ന് 89,920 രൂപയുമായി ഇടിഞ്ഞു. 14 കാരറ്റിന് ​ഗ്രാമിന് 30 രൂപയിടിഞ്ഞ് 8750 രൂപയിലും പവന് 240 രൂപ ഇടിഞ്ഞ് 70,000 രൂപയുമായി. വെള്ളി വില ​ഗ്രാമിന് 255 രൂപയും പവന് 2550 രൂപയുമാണ്.


ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയായിരുന്നു തിങ്കളാഴ്ച രാവിലെ സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. ഉച്ച കഴിഞ്ഞത് ​ഗ്രാമിന് 120 രൂപ ഇടിഞ്ഞ് 13,715 രൂപയായി. പവന് 960 രൂപ ഇടിഞ്ഞ് 1,09,720 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,270 പവന് 800 90160 രൂപയിലുമായിരുന്നു.


രണ്ട് ദിവസമായി സ്വർണ വില താഴുന്നത് ആഭരണം വാങ്ങാനെത്തുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തിപ്രാപിക്കുന്നതും സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ​ഇറാനുമായി അമേരിക്കയുടെ തർക്കം തുടരുന്നത് സ്വർണത്തെ ബാധിക്കും. യുദ്ധം ഒരു മാസം കൂടിയെങ്കിലും തുടരുമെന്ന സൂചന സ്വർണത്തിന് ആശങ്കയാണ്.

  • കഴിഞ്ഞ 13 ദിവസത്തെ സ്വര്‍ണവില
  • ഏപ്രില്‍ 21- 1,13,880 രൂപ
    ഏപ്രില്‍ 22- 1,13,480 രൂപ
    ഏപ്രില്‍ 23- രാവിലെ 1,12,600 രൂപ, വൈകിട്ട് - 1,13,200 രൂപ
    ഏപ്രില്‍ 24 - രാവിലെ 1,12,160 രൂപ, വൈകിട്ട് - 1,12,960 രൂപ
    ഏപ്രില്‍ 25 - 1,12,960 രൂപ
    ഏപ്രില്‍ 27 - 1,13,240 രൂപ
    ഏപ്രില്‍ 28 - വൈകിട്ട് 1,10,680 രൂപ
    ഏപ്രില്‍ 29 - രാവിലെ 1,11,000 രൂപ, ഉച്ചയ്ക്ക് 1,10,320 രൂപ
    ഏപ്രില്‍ 30 - രാവിലെ 110,480 രൂപ, ഉച്ചയ്ക്ക് 1,11,520 രൂപ, വൈകിട്ട് 1,12,000 രൂപ
    മേയ് 01 - രാവിലെ 1,11,720 രൂപ, ഉച്ചയ്ക്ക് 1,10,280 രൂപ ,വൈകിട്ട് 1,09,720, രാത്രി 1,10,440
    മേയ് 02 - രാവിലെ 1,10,680 രൂപ
    മേയ് 04 - രാവിലെ 1,10,680 രൂപ ഉച്ചയ്ക്ക് 1,09,720 രൂപ
    മേയ് 05 - രാവിലെ 1,09,400 രൂപ

Content Highlights: Gold rate decreased today

dot image
To advertise here,contact us
dot image