ഗൾഫ് മേഖലയിൽ ആശ്വാസത്തിന്റെ മണിക്കൂറുകൾ; ഇറാൻ ആക്രമണം അവസാനിച്ചതായി സൂചന

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഇറാന്റെ മിസൈലുകളും ഡ്രോണുകളും എത്തിയില്ലെന്ന് യുഎഇ

ഗൾഫ് മേഖലയിൽ ആശ്വാസത്തിന്റെ മണിക്കൂറുകൾ; ഇറാൻ ആക്രമണം അവസാനിച്ചതായി സൂചന
dot image

ഗള്‍ഫ് മേഖലയില്‍ ആശ്വാസത്തിന്റെ മണിക്കൂറുകള്‍. ജിസിസി രാജ്യങ്ങള്‍ക്ക് എതിരായ ഇറാന്റെ ആക്രമണം അവസാനിച്ചതായി സൂചന. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഇറാന്റെ മിസൈലുകളും ഡ്രോണുകളും എത്തിയില്ലെന്ന് വിവിധ രാജ്യങ്ങള്‍ സ്ഥിരീകരിച്ചു.

യുഎസ് - ഇറാന്‍ താത്ക്കാലിക വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇന്നലെയും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ ആക്രമണം തുടര്‍ന്നു. ലെബനനിലെ ഇസ്രയേല്‍ ആക്രമണമായിരുന്നു അതിന് കാരണമായി അവര്‍ ചൂണ്ടികാട്ടിയത്. എന്നാല്‍ ഇന്ന് സ്ഥിതി തീര്‍ത്തും വ്യത്യസ്ഥാനമാണ്. മിസൈലുകളും ഡ്രോണുകളും തകര്‍ക്കുന്ന ഉഗ്ര സ്‌ഫോടന ശബ്ദങ്ങള്‍ എവിടെയും കേള്‍ക്കാനില്ല. തികച്ചും സാധാരണ നിലയിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ മടങ്ങിയിരിക്കുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഇറാന്റെ മിസൈലുകളും ഡ്രോണുകളും രാജ്യത്തെ ലക്ഷ്യമാക്കി എത്തിയില്ലെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 22ന് ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ 537 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂസ് മിസൈലുകളും 2256 ഡ്രോണുകളുമാണ് യുഎഇയുടെ പ്രതിരോധ സംവിധാനം നേരിട്ടത്. ഇറാന്റെ ആക്രമണത്തില്‍ 12 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 224 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയും ഇറാന്‍ തുടര്‍ച്ചയായി ഡ്രേണുകളും മിസൈലുകളും തൊടുത്തു.

യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ആരംഭിച്ച ആക്രമണം പിന്നീട് അടിസ്ഥാന സൗകര്യ മേഖലകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചു. വിവിധ ജിസിസി രാജ്യങ്ങളില്‍ ഇറാന്‍ വരുത്തിയ നാശനഷ്ടം വളരെ വലുതാണ്. തുടര്‍ച്ചായായി 40 ദിവസമാണ് ഇറാന്‍ ഗള്‍ഫ് മേഖലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. എന്തായാലും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പിന്നിട്ട മണിക്കൂറുകള്‍.

Content Highlights: Tensions ease across the Gulf region as indications suggest the Iran attack has ended. The situation brings temporary relief amid recent escalations.

dot image
To advertise here,contact us
dot image