

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്.
കൊൽക്കത്തയ്ക്ക് വേണ്ടി ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ 24 പന്തിൽ 41 റൺസ് നേടി. രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. അൻക്രിഷ് രഘുവൻഷി 35 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 45 റൺസ് നേടി. കാമറൂൺ ഗ്രീൻ 32 റൺസും റോവ്മാൻ പവൽ 39 റൺസും നേടി.
നേരത്തെ ടോസ് നേടി ലഖ്‌നൗ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ലഖ്‌നൗ കഴിഞ്ഞ കളിയിലെ ഇലവനെ തന്നെയാണ് ഇറക്കിയത്. കെകെആര്‍ നിരയില്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ തിരിച്ചെത്തി. ബ്ലസിങ് മുസർബാനിക്കു പകരമാണ് നരെയ്ന്‍ ഇലവനില്‍ എത്തിയത്.
ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ലഖ്‌നൗ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
Content highlights: ipl kkr vs lsg kolkata knight riders sets 182-runs target for lucknow super giants