

യുഎഇ നേരിട്ട സമീപകാല പ്രതിസന്ധികളെ ഐക്യത്തോടെ അതിജീവിച്ചതിന്റെ അടയാളമായി വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പൗരന്മാരും താമസക്കാരും ഒരേ മനസ്സോടെ പതാകയ്ക്ക് കീഴില്‍ അണിനിരക്കണമെന്ന് സമൂഹ മാധ്യമ പോസ്റ്റിലൂടെ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യുഎഇയുടെ പതാക ശക്തിയുടെയും അഭിമാനത്തിന്റെയും പ്രതീകമാണ്. പ്രതിസന്ധികള്‍ക്ക് ശേഷം രാജ്യം കൂടുതല്‍ കരുത്തോടും യോജിപ്പോടും കൂടി മുന്നേറുകയാണ്. രാജ്യത്തിന്റെ സ്വത്വവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെക്കുറിച്ചും പ്രസിഡന്റിനെക്കുറിച്ചും സായുധ സേനയെക്കുറിച്ചും നമുക്ക് അഭിമാനമുണ്ട്. കരുത്തുറ്റ സമ്പദ്‍വ്യവസ്ഥയും കഠിനാധ്വാനികളായ ജനതയുമാണ് രാജ്യത്തിന്റെ കരുത്തെന്നും ഷെയ്ഖ് ഹംദാന്‍ എക്‌സില്‍ കുറിച്ചു.
Content Highlights: UAE authorities have urged residents and institutions to hoist the national flag, highlighting the nation’s resilience in overcoming challenges.