പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു,പെരുമാറുന്നത് RSSനെ പോലെ;CPIMപ്രവർത്തകന് കുത്തേറ്റതിൽ MVഗോവിന്ദൻ

ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും എം വി ഗോവിന്ദന്‍

പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു,പെരുമാറുന്നത് RSSനെ പോലെ;CPIMപ്രവർത്തകന് കുത്തേറ്റതിൽ MVഗോവിന്ദൻ
dot image

കണ്ണൂര്‍: മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയ ഭീതിയില്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നുവെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അനുജനാണ് പരിക്കേറ്റതെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസുകാരെ പോലെയാണ് കോണ്‍ഗ്രസുകാര്‍ പെരുമാറുന്നത്. തര്‍ക്കം ഉണ്ടായപ്പോള്‍ സമാധാനിപ്പിക്കാന്‍ പോയ ആളെയാണ് കുത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി പി പ്രകാശനാണ് കുത്തേറ്റത്. വോട്ടെടുപ്പിന് ശേഷമായിരുന്നു അക്രമം നടന്നത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രകാശനെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. എം വി ഗോവിന്ദനൊപ്പം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ഉണ്ടായിരുന്നു. അതേസമയം സംഭവസ്ഥലത്ത് കേന്ദ്രസേന ഉള്‍പ്പെടെയുള്ളവരെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര സംഭവ സ്ഥലത്തെത്തി. പ്രദേശത്ത് കേന്ദ്രീകരിച്ചിരിക്കുന്ന സിപിഐഎം പ്രവര്‍ത്തരെ മാറ്റി.

Content Highlights: M V Govindan reaction on CPIM worker stabbing incident

dot image
To advertise here,contact us
dot image