നാളെ പ്രേക്ഷകർ നല്ലത് പറയാൻ പോകുന്ന സിനിമയ്ക്ക് ഇന്നേ നല്ലത് പറയുന്നു; വൈറലായി മിഥുൻ മാനുവൽ തോമസിന്റെ വാക്കുകൾ

മോഹിനിയാട്ടത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ എനിക്ക് ഒരു സ്പാർക്ക് തോന്നിയിരുന്നു

നാളെ പ്രേക്ഷകർ നല്ലത് പറയാൻ പോകുന്ന സിനിമയ്ക്ക് ഇന്നേ നല്ലത് പറയുന്നു; വൈറലായി മിഥുൻ മാനുവൽ തോമസിന്റെ വാക്കുകൾ
dot image

തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഭരതനാട്യം എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തെ തുടർന്നാണ് സിനിമയ്ക്ക് രണ്ടാം ഭാഗം ഉറപ്പിച്ചത്. കോമഡിയും ക്രൈമും കൂട്ടിയിണക്കി ഒരു കിടിലൻ എന്റർടൈനർ തന്നെയാകും സിനിമ എന്ന സൂചനയാണ് സിനിമയുടെ ഇതുവരെ പുറത്തുവിട്ട അപ്ഡേറ്റുകൾ നൽകുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള സംവിധയകാൻ മിഥുൻ മാനുവൽ തോമസിന്റെ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

'ആദ്യമായിട്ടാണ് ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് അഭിപ്രായം പറയുന്നത്. എനിക്ക് ഈ സിനിമ വളരെ ഇഷ്‌ടമായതിനാൽ ആണ് ഇത് പോസ്റ്റ് ചെയ്യുന്നത്. മോഹിനിയാട്ടത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ എനിക്ക് ഒരു സ്പാർക്ക് തോന്നിയിരുന്നു. കഴിഞ്ഞ ദിവസം പ്രിവ്യൂവിൽ ചിത്രം കണ്ടപ്പോൾ തന്നെ ഇത് എല്ലാവരെയും ചിരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. വളരെ യോഗ്യമായ ഒരു രണ്ടാം ഭാഗം, കിടിലൻ ഡാർക്ക് ഹ്യൂമർ, കിടിലൻ പ്രകടനങ്ങൾ, അടിപൊളി മേക്കിങ്. ഹാറ്റ്സ് ഓഫ് യു ടീം.. ഭാഗ്യം എപ്പോഴും ധൈര്യശാലികൾക്ക് അനുകൂലമാണ്. നാളെ പ്രേക്ഷകർ ഒന്നടങ്കം ചിരിച്ചുകൊണ്ട് നല്ലത് പറയാൻ പോകുന്ന സിനിമയ്ക്ക് ഇന്നേ നല്ലത് പറയുന്നു', മിഥുന്റെ വാക്കുകൾ.

കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ 150 ാം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

Content Highlights: Midhun Manuel Thomas about Mohiniyattam movie

dot image
To advertise here,contact us
dot image