30 കളിലാണോ?...എങ്കില്‍ നിര്‍ബന്ധമായും നടത്തേണ്ട ചില ആരോഗ്യ പരിശോധനകളുണ്ട്

പ്രമേഹം, ഫാറ്റിലിവര്‍, തൈറോയിഡ് തുടങ്ങിയവയുടെ ലക്ഷണങ്ങളൊക്കെ നേരത്തെ കണ്ടെത്തുന്നത് പിന്നീട് ഗുരുതരമായ സങ്കീര്‍ണതകള്‍ തടയാന്‍ സഹായിക്കുന്നു

30 കളിലാണോ?...എങ്കില്‍ നിര്‍ബന്ധമായും നടത്തേണ്ട ചില ആരോഗ്യ പരിശോധനകളുണ്ട്
dot image

30 കളുടെ തുടക്കത്തില്‍ എല്ലാവരും ആരോഗ്യമുള്ളവരും ഊര്‍ജ്ജസ്വലതയുളളവരുമായി തോന്നും അല്ലേ ?. എന്നാല്‍ പല രോഗങ്ങളും നിശബ്ദമായി ആരംഭിക്കുന്ന കാലഘട്ടം കൂടിയാണ് മുപ്പതുകള്‍. ഇന്ത്യാ ഗവണ്‍മെന്റ് നടത്തിയ ഒരു ദേശീയ സര്‍വ്വേയില്‍ ചെറുപ്പക്കാരില്‍ പോലും പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുടെ നിരക്ക് വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ പരിശോധനകള്‍ നേരത്തെ ആരംഭിക്കുന്നത് രോഗം നേരത്തെ കണ്ടെത്താനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

പ്രമേഹ പരിശോധനകള്‍

ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍, HbA1c പോലുള്ള പരിശോധനകള്‍ പ്രമേഹത്തിന്റെ ആദ്യകാല മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കാണിക്കും. HbA1c പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
കാരണം 5.6 നും 6.4 നും ഇടയിലുള്ള അളവ് പ്രമേഹത്തിന് മുന്‍പുള്ള ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രമേഹം വരാനുള്ള ഉയര്‍ന്ന അപകട സാധ്യതയെ സൂചിപ്പിക്കുന്നുവെന്ന് ഗ്രേറ്റര്‍ നോയിഡയിലെ ഒമേഗ-1 ലെ യാതാര്‍ത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അശ്വനി കന്‍സാല്‍ പറയുന്നു.

കരളിന്റെ ആരോഗ്യം

മദ്യം കഴിക്കുന്നവരിലാണ് ഫാറ്റി ലിവര്‍ പോലെയുള്ള കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് പൊതുവേ ആളുകള്‍ക്കിടയിലുളള തെറ്റിദ്ധാരണ. എന്നാല്‍ മദ്യം ഉപയോഗിക്കാത്ത ചെറുപ്പക്കാര്‍ക്കിടയിലും ഫാറ്റിലിവര്‍ രോഗം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കരള്‍ രോഗങ്ങള്‍ പലപ്പോഴും പ്രാരംഭ ഘട്ടത്തില്‍ രോഗലക്ഷണം കാണിക്കില്ല.എന്നാല്‍ കാലക്രമേണ ഇത് ഫൈബ്രോസിസ്, വീക്കം തുടങ്ങി ലിവര്‍ സിറോസിസിന് വരെ കാരണമാകും. അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ ഫൈബ്രോസ്‌കാന്‍ വഴി ഫാറ്റി ലിവര്‍ വിലയിരുത്തുക എന്നതാണ് ഒരു പ്രധാന പരിശോധന. ഒരു ലളിതമായ അള്‍ട്രാസൗണ്ട് ഉപയോഗിച്ച് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നേരത്തെ തന്നെ കണ്ടെത്താനാകും. ഇത് വേഗതയുള്ളതും വേദനാരഹിതവുമാണ്.

ശരീരഭാരം പരിശോധിക്കുക

ശരീരഭാരം പരിശോധിക്കുന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. ബോഡി മാസ് ഇന്‍ഡക്‌സ് അഥവാ (ബിഎംഐ) പരിശോധിക്കാവുന്നതാണ്. പരിശോധനയില്‍ 25 ന് താഴെയുള്ള ഒരു സംഖ്യ പൊതുവെ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം 30 ന് മുകളിലുള്ള ബിഎംഐ ഉപാപചയ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണക്കാക്കുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഈ സംഖ്യകള്‍ പൂര്‍ണമായി ശരിയായിക്കൊള്ളണമെന്നില്ല.
30 ന് മുകളിലുള്ള മൂല്യങ്ങള്‍ പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍സുലിന്‍ പ്രതിരോധം നേരത്തേ വിലയിരുത്താന്‍ HOMA-IR പരിശോധന വളരെ ഉപയോഗപ്രദമാണ്, ഡോ. കന്‍സാല്‍ പറയുന്നു.

ഹൃദയ- തൈറോയിഡ് പരിശോധനകള്‍

ഹൃദ്രോഗം പലപ്പോഴും വലിയൊരു ആശങ്കയായി വിലയിരുത്തപ്പെടുന്നു. ഈ രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങള്‍ വളരെ നേരത്തെതന്നെ പ്രത്യക്ഷപ്പെടാം.
HS-CRP (വീക്കം അളക്കുന്ന) പോലുള്ള നൂതന പരിശോധനകളും അപ്പോളിപോപ്രോട്ടീനുകളും ലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഹൃദയ സംബന്ധമായ അപകടസാധ്യത വെളിപ്പെടുത്തും. ഇവ പതിവ് പരിശോധനകളുടെ ഭാഗമല്ല. അതുകൊണ്ടാണ് പലപ്പോഴും അവ അവഗണിക്കപ്പെടുന്നത്.
അതേസമയം തൈറോയ്ഡ് ആരോഗ്യം ശ്രദ്ധ അര്‍ഹിക്കുന്നു. നേരിയ തൈറോയ്ഡ് തകരാറുകള്‍ വര്‍ഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോകാം. ഇത് മെറ്റബോളിസം, മാനസികാവസ്ഥ, ഊര്‍ജ്ജം എന്നിവയെ ബാധിക്കുന്നു.

പോഷകങ്ങളുടെ കുറവ്

ക്ഷീണം, മുടികൊഴിച്ചില്‍, മാനസികാവസ്ഥയിലെ വ്യത്യാസങ്ങള്‍, പ്രതിരോധശേഷി കുറയല്‍ എന്നിവ പലപ്പോഴും സമ്മര്‍ദ്ദം മൂലമാണ് ഉണ്ടാകുന്നത്. വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12, അയണ്‍ എന്നിവയുടെ കുറവുകളാകാം ഇതിന് കാരണം. പ്രത്യേകിച്ച് ക്രമരഹിതമായ ഭക്ഷണക്രമം പിന്തുടരുന്നവരില്‍. ഇവയ്‌ക്കൊന്നും തുടക്കത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടാവണമെന്നില്ല.
'വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, അയണ്‍ പരിശോധനള്‍, അസ്ഥി സാന്ദ്രത തുടങ്ങിയവ പരിശോധിക്കുന്നതിനായുള്ള പരിശോധനകള്‍ അവഗണിക്കരുത്.30 കളില്‍ അസ്ഥി സാന്ദ്രത പരിശോധിക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നു.

Content Highlights : Early detection of symptoms of diabetes, fatty liver, and thyroid disease helps prevent serious complications later.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us