20 വർഷത്തെ കാത്തിരിപ്പ്; ഒറ്റയ്ക്ക് എടുത്ത ബി​ഗ് ടിക്കറ്റിൽ വിജയിയായി ഇന്ത്യൻ പ്രവാസി

ഡിസംബറിലെ ഭാഗ്യശാലികളെ കണ്ടെത്താനായി നടന്ന രണ്ടാമത്തെ ഇ-നറുക്കെടുപ്പിലാണ് വിനായകത്തിൻ്റെ ഈ വൻ നേട്ടം

20 വർഷത്തെ കാത്തിരിപ്പ്; ഒറ്റയ്ക്ക് എടുത്ത ബി​ഗ് ടിക്കറ്റിൽ വിജയിയായി ഇന്ത്യൻ പ്രവാസി
dot image

അബുദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായി ഇന്ത്യൻ പ്രവാസി. ദുബായിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ 40 വയസുകാരൻ മിന്നലേശ്വരൻ ശക്തി വിനായകമാണ് ഈ ഭാഗ്യശാലി. 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലാണ് വിനായകം വിജയിയായത്. സീരീസ് 282-ലെ 125483 എന്ന ടിക്കറ്റ് നമ്പർ വിജയിയായതോടെ ഒരു ലക്ഷം ദിർഹമാണ് (24 ലക്ഷം രൂപ) സമ്മാനമായി ലഭിക്കുന്നത്.

ഡിസംബറിലെ ഭാഗ്യശാലികളെ കണ്ടെത്താനായി നടന്ന രണ്ടാമത്തെ ഇ-നറുക്കെടുപ്പിലാണ് വിനായകത്തിൻ്റെ ഈ വൻ നേട്ടം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദുബായിൽ താമസിക്കുന്ന വിനായകം, തന്റെ ഭാഗ്യദിനം എന്നെങ്കിലും വരുമെന്ന ഉറച്ച വിശ്വാസത്തിൽ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു.

ആ വിശ്വാസമാണ് ഒടുവിൽ ഡിസംബർ അവസാനം നടന്ന നറുക്കെടുപ്പിൽ ഭാഗ്യമായി മാറിയത്. ബിഗ് ടിക്കറ്റ് അവതാരകൻ റിച്ചാർഡ് ഫോണിൽ വിളിച്ച് മിന്നലേശ്വരനെ സന്തോഷ വാർത്ത അറിയിച്ചു. ശാന്തസ്വഭാവക്കാരനായ വിനായകം 'ശരി, വളരെ നന്ദി' എന്നാണ് തന്റെ വിജയത്തോട് പ്രതികരിച്ചത്. ടിക്കറ്റിൽ പങ്കാളികൾ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന്, താൻ ഒറ്റയ്ക്കാണ് ടിക്കറ്റ് എടുത്തതെന്നും വിനായകം വ്യക്തമാക്കി.

ബി​ഗ് ടിക്കറ്റ് വിജയത്തിന്റെ വാർത്ത ഉൾക്കൊള്ളാൻ അല്പം സമയമെടുത്തുവെങ്കിലും ആ സന്തോഷം മറച്ചുവെക്കാൻ ശാന്തസ്വഭാവക്കാരനായ വിനായകത്തിന് അധികസമയം സാധിച്ചില്ല. 'സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷമായി', ആവേശത്തോടെ അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും വലിയ സ്വപ്നങ്ങൾ കാണുന്നത് തുടരുമെന്നാണ് വിനായകത്തിൻ്റെ വാക്കുകൾ.

'ഞാൻ തീർച്ചയായും തുടർന്നും ടിക്കറ്റുകൾ വാങ്ങും', ചിരിച്ചുകൊണ്ട് വിനായകം പറഞ്ഞു. തന്നെ ഭാഗ്യം വീണ്ടും കടാക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് മിന്നലേശ്വരൻ. ഇന്ന് നടക്കുന്ന നടക്കുന്ന മൂന്ന് കോടി ദിർഹത്തിന്റെ ബമ്പർ നറുക്കെടുപ്പിലും മിന്നലേശ്വരന്റെ ഈ ഭാ​ഗ്യടിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlights: An Indian expatriate has won a life-changing prize in the Big Ticket after waiting for 20 years. The long-awaited victory came with a single ticket, transforming the life of the lucky winner who had been hopeful for two decades

dot image
To advertise here,contact us
dot image