

വിശാഖപട്ടണം: സിഐടിയുവിന് പുതിയ ദേശീയ നേതൃത്വം. വിശാഖപ്പട്ടണത്ത് നടന്ന പതിനെട്ടാം സമ്മേളനത്തിൽ സുദീപ് ദത്തയെ അഖിലേന്ത്യ പ്രസിഡന്റായും എളമരം കരീമിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
നിലവിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എളമരം കരീം. രണ്ടാമത്തെ തവണയാണ് ഒരു മലയാളി സിഐടിയുവിന്റെ തലപ്പെത്തുന്നത്. ഇ ബാലാനന്ദനാണ് നേരത്തെ സംഘടനയുടെ ദേശീയ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. 1991 മുതല്‍ 2000 വരെ സംഘടനയുടെ പ്രസിഡന്‍റായിരുന്നു ഇ ബാലാനന്ദന്‍. അതേസമയം ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്ന ആദ്യമലയാളി കൂടിയാണ് എളമരം കരീം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എളമരം കരീമിന് പകരക്കാരനായി എം വി ജയരാജൻ വന്നേക്കും.
13 ഉപാധ്യക്ഷന്മാരെയും 23 സെക്രട്ടറിമാരെയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. തപൻ സെൻ, കെ ഹേമലത, ടി പി രാമകൃഷ്ണൻ, ഇ സൗന്ദർരാജൻ, ജെ മേഴ്സിക്കുട്ടിയമ്മ, അനാദി സാഹു, പി നന്ദകുമാർ, ഡി എൽ കാരാട്, മാലതി ചിത്തിബാബു, കെ ചന്ദ്രൻപിള്ള, ബിഷ്ണു മഹാന്തി, ചുക്ക് രാമുലു, ജി ബേബിറാണി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
എസ് ദേവ്‌റോയ്, കശ്മീർ സിങ് താക്കൂർ, ജി സുകുമാരൻ, ഡി ഡി രാമാനന്ദൻ, എ ആർ സിന്ധു, എസ് വരലക്ഷ്മി, മീനാക്ഷി സുന്ദരം, ഉഷ റാണി, മധുമിത ബന്ദോപാധ്യായ, ആർ കരുമലായൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ എൻ ഉമേഷ്, നരസിംഹ റാവു, ദീപ കെ രാജൻ, ലളിത് മോഹൻ മിശ്ര, പലാദുഗു ഭാസ്കർ, കെ എൻ ഗോപിനാഥ്, സിയ ഉൽ ആലം, എസ് കണ്ണൻ, ശങ്കർ ദത്ത, ജിബിൻ സാഹ, സുരേഖ എന്നിവരാണ് സെക്രട്ടറിമാർ. എ കെ പത്മനാഭൻ, മണിക് ദേ, എ വി നാഗേശ്വര റാവു എന്നിവരാണ് സ്ഥിരം ക്ഷണിതാക്കൾ.
Content Highlights: CITU has announced a change in its national leadership. Sudip Dutta has been elected as the All India President, while Elamaram Kareem has been appointed as the General Secretary