പ്രവാസികളുടെ പ്രിയസ്ഥലം, അൽ ഐനിലെ ജബൽ ഹഫീത്തിലെ ചില മേഖലകളിൽ ബാർബിക്യൂവിന് നിരോധനം; ലംഘിച്ചാൽ കനത്ത പിഴ

പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ ജനപ്രിയമായ ഇടങ്ങളിൽ ഒന്നാണ് ജബൽ ഹഫീത്ത്

പ്രവാസികളുടെ പ്രിയസ്ഥലം, അൽ ഐനിലെ ജബൽ ഹഫീത്തിലെ ചില മേഖലകളിൽ ബാർബിക്യൂവിന് നിരോധനം; ലംഘിച്ചാൽ കനത്ത പിഴ
dot image

അൽ ഐനിലെ ജബൽ ഹഫീത്തിലുള്ള പാർക്കിംഗ് ഏരിയകളിൽ ബാർബിക്യൂ ചെയ്യുന്നത് അധികൃതർ നിരോധിച്ചു. വികസിച്ചുവരുന്ന പ്രാദേശിക വിനോദസഞ്ചാരത്തിന്റെ സംരക്ഷണത്തിന്റെ സംരക്ഷണമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ജബൽ ഹഫീത്തിലെ വിവിധ പാർക്കിംഗ് സ്ഥലങ്ങളിൽ സ്ഥാപിച്ച അറിയിപ്പിൽ മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റും അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ ജനപ്രിയമായ ഇടങ്ങളിൽ ഒന്നാണ് ജബൽ ഹഫീത്ത്. ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടം സന്ദർശിക്കുന്നത്. സന്ദർശകർക്കായി വൈവിധ്യമാർന്ന ഭക്ഷണശാലകളും കുടുംബങ്ങൾക്കായി മറ്റ് വിനോദ പരിപാടികളും ഒരുക്കിക്കൊണ്ട് ഈ പ്രദേശം നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, സന്ദർശകർക്കായി ഈ പ്രദേശത്തിന്റെ ഭംഗി നിലനിർത്തുന്നതിന്റെ ഭാഗമായി ഗ്രീൻ മുബസ്സറ പാർക്ക് പ്രദേശത്തെ അനുമതിയില്ലാത്ത സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

നിർദ്ദേശങ്ങൾ ലം​ഘിച്ചാൽ 1,000 ദിർഹം പിഴ ഈടാക്കുന്നതാണ്. കുറ്റം ആവർത്തിച്ചാൽ പിഴ 2,000 ദിർഹമായും മൂന്നാം തവണയും ലംഘനമുണ്ടായാൽ പിഴ 4,000 ദിർഹമായും വർധിപ്പിക്കും.

യുഎഇ ദേശീയ ദിന അവധിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം ഞങ്ങൾ ജബൽ ഹഫീത്ത് സന്ദർശിച്ചിരുന്നു. അന്ന് അവിടെ ബോർഡുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഞങ്ങൾ ബാർബിക്യൂ ചെയ്തു. സ്‌കൂൾ തുറക്കുന്നതിന് മുൻപായി ഈ വാരാന്ത്യത്തിൽ വീണ്ടും വരാൻ തീരുമാനിച്ചപ്പോഴാണ് വിവിധ പാർക്കിംഗ് സ്ഥലങ്ങളിൽ ഈ അറിയിപ്പ് ബോർഡുകൾ കണ്ടത്, ദുബായ് താമസക്കാരനായ അഹമ്മദ് മാലിക് പറഞ്ഞു.

2025 ഡിസംബറിൽ, അൽ ഐൻ നഗരത്തെ 2026-ലെ 'അറബ് വിനോദസഞ്ചാര തലസ്ഥാനമായി' തിരഞ്ഞെടുത്തിരുന്നു. അറബ് തലത്തിലും പ്രാദേശിക തലത്തിലും എമിറാത്തി വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ചയുടെ പ്രതിഫലനമാണ് ഈ നേട്ടമെന്നാണ് വിലയിരുത്തൽ. അറബ് മിനിസ്റ്റീരിയൽ കൗൺസിൽ ഫോർ ടൂറിസത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസിന്റെ ശുപാർശ പ്രകാരമാണ് അൽ ഐനെ ഈ പദവിക്കായി തിരഞ്ഞെടുത്തത്.

Content Highlights: Authorities in Al Ain have imposed a ban on barbecues in certain areas of Jebel Hafeet, a popular spot among expatriates. Violators of the restriction will face heavy fines, aiming to ensure safety and preserve the environment in the region

dot image
To advertise here,contact us
dot image