'ഹാപ്പി ന്യൂയര്‍', അമേരിക്കന്‍ തടവറയിലും തളരാത്ത മഡുറോ; ആശംസ അറിയിക്കുന്ന വീഡിയോ പുറത്ത്

മഡുറോയും ഭാര്യയും അമേരിക്കയിലേക്ക് വരുന്ന വീഡിയോയും അമേരിക്ക പുറത്ത് വിട്ടിട്ടുണ്ട്

'ഹാപ്പി ന്യൂയര്‍', അമേരിക്കന്‍ തടവറയിലും തളരാത്ത മഡുറോ; ആശംസ അറിയിക്കുന്ന വീഡിയോ പുറത്ത്
dot image

വാഷിങ്ടണ്‍: അമേരിക്കന്‍ തടവറയിലും തളരാത്ത വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ദൃശ്യങ്ങള്‍ പുറത്ത്. വിലങ്ങ് അണിഞ്ഞ് കറുത്ത ഹൂഡി ധരിച്ച മഡുറോയുടെ ദൃശ്യങ്ങളാണ് അമേരിക്ക പുറത്ത് വിട്ടത്. ഈ വീഡിയോയില്‍ സമീപത്തുള്ളവരോടെല്ലാം ഹാപ്പി ന്യൂയര്‍ പറയുന്ന മഡുറോയെ കാണാം. യു എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന്റെ അകത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മഡുറോയും ഭാര്യയും അമേരിക്കയിലേക്ക് വരുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ സേന ബന്ദിയാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും. മറുഡോയ്ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിച്ച ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

അമേരിക്കയുടെ നടപടിക്കെതിരെ റഷ്യയും ഇറാനുമടക്കമുള്ള രാജ്യങ്ങള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. വെനസ്വേലയ്ക്കെതിരായ അമേരിക്കന്‍ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ അടിയന്തര അന്താരാഷ്ട്ര പ്രതികരണം ആവശ്യമെന്നായിരുന്നു ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ പറഞ്ഞത്.

Content Highlights: United States released a video showing Venezuelan President Nicolas Maduro wishing a Happy New Year

dot image
To advertise here,contact us
dot image