

കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ'. ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ രണ്ട് പോസ്റ്ററുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ പോസ്റ്ററിൽ നിന്നും സംവിധായകന്റെ പേര് നീക്കം ചെയ്തതോടെയാണ് പ്രേക്ഷകർക്കിടയിൽ സംശയങ്ങൾ ഉടലെടുത്തത്.
ആദ്യ പുറത്തുവന്ന പോസ്റ്ററിൽ സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പേര് ഇല്ലായിരുന്നു. തൊട്ടുപിന്നാലെ എത്തിയ പോസ്റ്ററിൽ സംവിധാനത്തിന് പകരം കൺസെപ്റ്റ് എന്നായിരുന്നു രതീഷിന്റെ പേരിന് മുകളിലായി കൊടുത്തിരുന്നത്. ചിത്രത്തിൽ നിന്ന് രതീഷ് ബാലകൃഷ്ണനെ പുറത്താക്കിയോ എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. ഈ കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് സംവിധായകൻ ഇല്ലേ എന്നും പലരും കുറിക്കുന്നുണ്ട്. സംവിധായകന്റെ പേര് ഒഴിവാക്കി പോസ്റ്റർ പുറത്തിറക്കിയതിന്റെ കാരണം എന്താണെന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 2022ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. സംവിധായകന്റെ പേര് ഒഴിവാക്കിയത് സിനിമയുടെ മാർക്കറ്റിങ് തന്ത്രമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, എന്നിവർക്കൊപ്പം സംവിധായകൻ രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ കൊ പ്രൊഡ്യുസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീദ്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട് സ് വിക്കി നന്ദഗോപാൽ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പി ആർ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി.മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രൊമോഷൻസ് മാർട്ടിൻ ജോർജ്. അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്. ഡിസൈൻസ് യെല്ലോ ടൂത്ത്സ് .വിതരണം മാജിക് ഫ്രെയിംസ് റിലീസ്. വയനാട്, തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
Content Highlights: Director's name missing in Kunchako Boban film Oru Durooha Sahacharyathil