കാടത്തം,തെമ്മാടിത്തം,കേന്ദ്രത്തിന് എന്താണ് നാവുപൊങ്ങാത്തത്; വെനസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ മുഖ്യമന്ത്രി

അമേരിക്കന്‍ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു

കാടത്തം,തെമ്മാടിത്തം,കേന്ദ്രത്തിന് എന്താണ് നാവുപൊങ്ങാത്തത്; വെനസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ മുഖ്യമന്ത്രി
dot image

കണ്ണൂര്‍: വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വെനസ്വേലയുടെ പ്രസിഡന്റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ദിയാക്കിയത് എന്ത് നീതിയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി എവിടെയാണ് എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയ തെമ്മാടിത്തം ആണിതെന്നും എത്ര വലിയ കാടത്തമാണിതെന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരില്‍ പനോളി നാണു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമേരിക്കന്‍ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണം. വെനസ്വേലയില്‍ നടന്നത് അമേരിക്കയുടെ ഏറ്റവും നികൃഷ്ടമായ ഇടപെടലാണ്. രാഷ്ട്രങ്ങള്‍ തമ്മില്‍ പാലിക്കേണ്ട മര്യാദകളൊക്കെ കാറ്റില്‍ പറത്തിയാണ് അമേരിക്ക ഈ കാടത്തം നടപ്പാക്കിയത്. അദ്ദേഹത്തെ ബന്ദിയാക്കിയ ചിത്രം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. എത്ര വലിയ തെമ്മാടിത്തമാണിത്', മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ലോകത്തെ യുദ്ധക്കുറ്റവാളിയായ അമേരിക്ക വെനസ്വലേയില്‍ നടത്തിയ കാടത്തത്തെ അപലപിക്കാന്‍ കേന്ദ്രത്തിന് എന്താണ് നാവുപൊങ്ങാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യയുടെ ശബ്ദം നേരത്തെ മൂന്നാം ലോക രാജ്യങ്ങള്‍ക്കൊപ്പമായിരുന്നുവെന്നും സാമ്രാജ്യത്വത്തിന് എതിരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ന് അമേരിക്കന്‍ അധിനിവേശത്തിന് എതിരെ ശബ്ദിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിലപാടിലൂടെ ഇന്ത്യ എന്ന എന്ന രാജ്യമാണ് അപമാനിതരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ സേന ബന്ദിയാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും. മറുഡോയ്ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിച്ച ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlights: Chief Minister Pinarayi Vijayan has strongly criticised the alleged US intervention in Venezuela

dot image
To advertise here,contact us
dot image