വിവാഹം കഴിക്കണമെങ്കിൽ വൈദ്യ പരിശോധന നിർബന്ധം; നിയമവുമായി ഒമാൻ

വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം

വിവാഹം കഴിക്കണമെങ്കിൽ വൈദ്യ പരിശോധന നിർബന്ധം; നിയമവുമായി ഒമാൻ
dot image

ഒമാനില്‍ വിവാഹം കഴിക്കണമെങ്കില്‍ ഇനി മുതല്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി. ജനിതക, പാരമ്പര്യ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുക എന്നതാണ് പരിശോധനയിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം.

ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ഒമാനി പൗരന്മാരും വിവാഹത്തിന് മുമ്പ് മെഡിക്കല്‍ പരിശോധനക്ക് വിധേയരാകണം. പുതുവര്‍ഷം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജകീയ ഉത്തരവ് പ്രകാരമാണ് പുതി വ്യവസ്ഥ നടപ്പിലാക്കുന്നത്.

വിവാഹം രാജ്യത്തിനുള്ളിലോ മറ്റ് രാജ്യങ്ങളിലോ നടന്നാലുംഉത്തരവ് ബാധകമാണ്. വധുവോ വരനോ ഒരാള്‍ വിദേശിയാണെങ്കിലും വിവാഹ കരാര്‍ പൂര്‍ത്തിയാക്കുതിനുള്ള അടിസ്ഥാന നിബന്ധനയായിരിക്കും മെഡിക്കല്‍ പരിശോധനയെന്നും മന്ത്രാലയം അറിയിച്ചു. സിക്കിള്‍ സെല്‍ അനീമിയ, തലസീമിയ, പകര്‍ച്ചവ്യാധികള്‍, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച് ഐ വി തുടങ്ങിയ പരിശോധനകളാകും നടത്തുക. മെഡിക്കല്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങും ലഭ്യമാക്കും.

Content Highlights: Oman has implemented a new legal requirement making medical examinations mandatory for couples planning to get married. The rule applies before marriage registration and aims to ensure health awareness among prospective couples as part of official marriage procedures in the country

dot image
To advertise here,contact us
dot image