ദുബായ് റാഷിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയ ബസ് റൂട്ട്

ഗ്ലോബല്‍ വില്ലേജിലേക്കുള്ള സഞ്ചാരം കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നടപടി

ദുബായ് റാഷിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയ ബസ് റൂട്ട്
dot image

ദുബായ് റാഷിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ച് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഗ്ലോബല്‍ വില്ലേജിലേക്കുളള സഞ്ചാരം കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 102 എന്ന നമ്പറിലുളള ബസ് റൂട്ട് ആണ് റാഷിദിയ മെട്രോ സ്റ്റേഷനെ ഗ്ലോബല്‍ വില്ലേജുമായി ബന്ധിപ്പിക്കുന്നത്.

അല്‍ റാഷിദിയയില്‍ നിന്ന് വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും രാത്രി 11:45 നും, ഉച്ചയ്ക്ക് 2:45 നും ഞായര്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 12:45 നും ഉച്ചയ്ക്ക് 2:45 നും ബസ് സര്‍വീസുകള്‍ ഉണ്ടാകും. ഗ്ലോബല്‍ വില്ലേജില്‍ നിന്ന് വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും പുലര്‍ച്ചെ 12:30 നും പുലര്‍ച്ചെ 3:30 നും ഞായര്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 1:30 നും, 3:30 നും ബസ് സര്‍വീസുകള്‍ ഉണ്ടാകുമെന്നും ആര്‍ടിഎ അറിയിച്ചു.

ഗ്ലോബല്‍ വില്ലേജിലെ പരിപാടിയിലുടനീളം സുഗമവും സൗകര്യപ്രദവുമായ യാത്രകള്‍ ഉറപ്പാക്കുന്നതിനാണ് ഈ സേവനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു.

Content Highlights: Dubai has introduced a new bus route that connects Rashidiya Metro Station to Global Village, providing a more convenient and efficient transport option for commuters. The new service aims to improve connectivity and ease access to one of Dubai’s most popular tourist destinations.

dot image
To advertise here,contact us
dot image