യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടക്കുന്നു; മുന്നറിയിപ്പുമായി എഫ്സിഎൽ

'ജോലിക്കായി സമീപിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് പ്രധാനമാണ്'

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടക്കുന്നു; മുന്നറിയിപ്പുമായി എഫ്സിഎൽ
dot image

വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി എഫ്സിഎല്‍ ലോയേഴ്‌സ് ഡയറക്ടറും പ്രിന്‍സിപ്പല്‍ ലോയറുമായ താര സുജിത്കുമാര്‍ പറഞ്ഞു. വ്യാജ പേരില്‍ പോലും പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്. അറിവില്ലായ്മ മൂലമാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്. ജോലിക്കായി സമീപിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും അവര്‍ പറഞ്ഞു.

ഓസ്ട്രേലിയയിലെ പ്രമുഖ നിയമ സ്ഥാപനങ്ങളിലൊന്നായ എഫ്സിഎല്‍ ലോയേഴ്‌സ് ദുബായില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താര സുജിത്കുമാര്‍. യുഎഇയിലും മിഡില്‍ ഈസ്റ്റ് മേഖലയിലും താമസിക്കുന്ന പ്രവാസികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഓസ്ട്രേലിയയിലെ നിയമ സേവനങ്ങള്‍ക്കും ക്രോസ്-ബോര്‍ഡര്‍ ഇടപാടുകള്‍ക്കും വര്‍ദ്ധിച്ച് വരുന്ന ആവശ്യകത കണക്കിലെടിത്താണ് ദുബായില്‍ ഓഫീസ് ആരംഭിക്കുന്നതെന്ന് ഫ്‌ലൈവേള്‍ഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ് വ്യക്തമാക്കി.

Content Highlights: FCL warns of fraud by promising jobs in European countries

dot image
To advertise here,contact us
dot image