തിലകിന്റെ സിക്‌സറില്‍ ആവേശഭരിതനായി ഗംഭീര്‍, ടേബിളില്‍ ആഞ്ഞടിച്ച് അലറി! വൈറലായി വീഡിയോ

ഗംഭീറിന്റെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു

തിലകിന്റെ സിക്‌സറില്‍ ആവേശഭരിതനായി ഗംഭീര്‍, ടേബിളില്‍ ആഞ്ഞടിച്ച് അലറി! വൈറലായി വീഡിയോ
dot image

പാകിസ്താനെ കീഴടക്കി ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടുമ്പോൾ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിൽ നടന്ന അതിവൈകാരിക നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലാവുന്നത്. ഇന്ത്യൻ‌ ടീമിന്റെ ഹെഡ് കോച്ച് ​ഗൗതം ​ഗംഭീർ ആവേശഭരിതനാവുന്ന ദൃശ്യങ്ങൾ‌ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ‌ ചർച്ചയായി കഴിഞ്ഞു. ഹാരിസ് റൗഫ് എറിഞ്ഞ അവസാനത്തെ ഓവറിലെ രണ്ടാം പന്ത് തിലക് കൂറ്റൻ സിക്സറിന് പറത്തി വിജയത്തിനടുത്ത് എത്തിച്ചപ്പോഴാണ് ​​ഗംഭീർ‌ ആവേശത്തോടെ ടേബിളിൽ കൈകൊണ്ട് അടിച്ച് അലറുന്ന ​ഗംഭീറിനെയാണ് കാണാനായത്. അതിവൈകാരികത അധികം പ്രകടമാക്കാത്ത ​ഗംഭീറിന്റെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാരിസ് റൗഫിന്‍റെ ആദ്യ പന്തില്‍ തിലക് വര്‍മ ഡബിള്‍ ഓടി. രണ്ടാം പന്ത് തിലക് സിക്സിന് പറത്തിയതോടെ കോച്ച് ഗൗതം ഗംഭീര്‍ മുന്നിലെ ടേബിളില്‍ ആഞ്ഞടിച്ച് ആവേശം പ്രകടിപ്പിച്ചു. കുല്‍ദീപും പാണ്ഡ്യയും ബുമ്രയും ചിരിയോടെ കൈയടിച്ചു. റിങ്കു സിംഗ് വിജയറണ്ണെടുത്തതിന് പിന്നാലെ കോച്ച് തന്നെ ആവേശപ്രകടനത്തിന് തുടക്കം കുറിച്ചു. ഗ്രൗണ്ടിലേക്കിറങ്ങിവന്ന് തിലകിനെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു.

ക്യാപ്റ്റൻ സൂര്യകുമാർ‌ യാദവന്റെ ഭാവങ്ങളും വൈറലായി. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ശിവം ദുബെ ഔട്ടായി ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയപ്പോള്‍ പുറത്തുതട്ടി അഭിനന്ദിച്ചാണ് ക്യാപ്റ്റന്‍ സൂര്യ സ്വീകരിച്ചത്. പിന്നാലെ സമ്മര്‍ദ്ദം കൊണ്ട് ഇരിപ്പുറക്കാതിരുന്ന സൂര്യകുമാര്‍ യാദവ് അവസാന ഓവര്‍ കാണാനായി കോച്ച് ഗൗതം ഗംഭീറിന് പിറകിലെത്തി. പിന്നില്‍ ഡ്രസ്സിംഗ് റൂമിനകത്ത് ആകാംക്ഷയോടെ ഹാര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും‌ ഇരിക്കുന്നതും കാണാം. ഈ ദൃശ്യങ്ങൾ വൈറലാണ്.

Content Highlights: Gautam Gambhir's Reaction As Tilak Varma Smokes Haris Rauf Into Dubai Night Sky

dot image
To advertise here,contact us
dot image