വിമാനത്തിൽ മദ്യവുമായി യാത്രചെയ്യാമോ? എത്ര പേർക്ക് ഈ മാർഗനിർദേശങ്ങൾ അറിയാം?

പലർക്കും ഈ വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല

വിമാനത്തിൽ മദ്യവുമായി യാത്രചെയ്യാമോ? എത്ര പേർക്ക് ഈ മാർഗനിർദേശങ്ങൾ അറിയാം?
dot image

വിമാനയാത്ര ചെയ്യുന്നവർക്ക് എപ്പോഴുമുള്ള ഒരു സംശയമാകും മദ്യം കൊണ്ടുപോകാമോ എന്നത്. പലർക്കും ഈ വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല. ഇത് മൂലം ഉണ്ടാകുന്ന തെറ്റിദ്ധാരണ പലർക്കും ഒരു പ്രശ്നമായി മാറാറുണ്ട്. അവയ്ക്കുള്ള ഉത്തരം ഇതാ.

ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്രയിൽ മദ്യം കൊണ്ടുപോകാം. ഇത് കേട്ട പാതി കേൾക്കാത്ത പാതി നിങ്ങൾ മദ്യക്കുപ്പിയുമായി യാത്ര ചെയ്യരുത്. അതിനും ചില നിബന്ധനകളുണ്ട്. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ഒരു യാത്രക്കാരന് 5 ലിറ്റർ കൈവശം വെയ്ക്കാൻ മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. വിസ്കി,വോട്ക,റം,വൈൻ എന്നിവ ഇങ്ങനെ കൊണ്ടുപോകാം. മദ്യത്തിലെ ആൽകഹോൾ കണ്ടന്റ് 24% മുതൽ 70% എബിവി വരെ മാത്രം ആയിരിക്കണം. അതിന് മുകളിൽ ആണെങ്കിൽ കൊണ്ടുപോകാൻ സാധിക്കില്ല. മദ്യക്കുപ്പികൾ കൃത്യമായി അടച്ച് സീൽ ചെയ്തതായി ഉറപ്പുവരുത്തണമെന്നും അവ തുറന്നിരിക്കാൻ പാടില്ലെന്നും നിയമമുണ്ട്.

മദ്യനിരോധനമുള്ള സംസ്ഥാനങ്ങൾ നോക്കിവെച്ചില്ലെങ്കിൽ ഒരുപക്ഷെ അബദ്ധത്തിൽ ചാടിയേക്കാം. ഗുജറാത്ത്, ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ മദ്യം അനുവദനീയമല്ല.

കയ്യിൽ കരുതുന്ന ബാഗിൽ മദ്യം കൊണ്ടുപോകാമോ എന്ന സംശയമുള്ളവർ നിരവധിയാണ്. ഡിസിജിഎ മദ്യം കൊണ്ടുപോകാൻ പാടില്ല എന്ന് നിഷ്കർഷിക്കുമ്പോഴും എയർലൈൻ കമ്പനികൾ അങ്ങനെയല്ല നിലപാടെടുക്കുന്നത്. എയർ ഇന്ത്യ ക്യാബിൻ ബാഗിൽ മദ്യം അനുവദിക്കില്ല. പക്ഷെ ഇൻഡിഗോ, ആകാശ എയർ പോലുള്ള കമ്പനികൾ ഒരു ലിറ്റർ വരെ മദ്യം അനുവദിക്കും. സ്പൈസ്ജെറ്റ് ഡ്യൂട്ടി ഫ്രീ മദ്യം, അതും നിശ്ചിത അളവിൽ മാത്രമാണ് അനുവദിക്കുക.

രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമാണ് യാത്രയെങ്കിൽ അപ്പോഴും നിയമങ്ങൾക്ക് മാറ്റമുണ്ടാകും. യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ക്യാബിൻ ബാഗിൽ 100 മില്ലിലിറ്റർ മദ്യം അനുവദിക്കും. അതും സീൽഡ് പാക്കേജിങിൽ ഉള്ള ഡ്യൂട്ടി ഫ്രീ മദ്യം മാത്രം. ബാഗേജിൽ 5 ലിറ്റർ വരെ മദ്യം അനുവദിക്കും.

Content Highlights: can one person travel with liquor at flights?

dot image
To advertise here,contact us
dot image