
യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച് മുന്‍നിര വിമാന കമ്പനിയായ എയര്‍ അറേബ്യ. സൂപ്പര്‍ സീറ്റ് സെയില്‍ എന്ന പേരിലാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള ശൃംഖലയിലുടനീളമുള്ള പത്ത് ലക്ഷം സീറ്റുകളാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. 139 നിര്‍ഹം മുതലാണ് നിരക്കുകള്‍ ആരംഭിക്കുന്നത്.
കേരളത്തിലേക്ക് 299 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. എയര്‍ അറേബ്യയുടെ അബുദാബി ഹബ്ബില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ആകര്‍ഷകമായ നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് മതുല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എന്നാല്‍ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് 2026 ഫെബ്രുവരി 17 മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള തീയതികളിലാണ് യാത്ര ചെയ്യേണ്ടത്. വിവിധ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കായും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Huge discount for travel from UAE to Kerala announced Air Arabia