'അപ്പോ മറ്റു നായികമാരെല്ലാം വേസ്റ്റ് എന്നാണോ?', പണിയായി നിർമാതാവിന്റെ കമന്റ്; വിമർശിച്ച് നടിയുടെ ആരാധകർ

പ്രസംഗത്തിന്റെ തുടക്കത്തിൽ രുക്മിണിയെ പ്രശംസിച്ച രവി ശങ്കറിന്റെ തുടർന്നുള്ള വാക്കുകളാണ് ഇപ്പോൾ നടിയുടെ ആരാധകരെ ചൊടിപ്പിച്ചത്

'അപ്പോ മറ്റു നായികമാരെല്ലാം വേസ്റ്റ് എന്നാണോ?', പണിയായി നിർമാതാവിന്റെ കമന്റ്; വിമർശിച്ച് നടിയുടെ ആരാധകർ
dot image

മദ്രാസി, സപ്ത സാഗരദാച്ചേ എല്ലോ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രുക്മിണി വസന്ത്. ജൂനിയർ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന അടുത്ത സിനിമയിൽ രുക്മിണിയാണ് നായിക. ഇതിനോടൊപ്പം കാന്താര രണ്ടാം ഭാഗത്തിലും രുക്മിണി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ തെലുങ്കിലെ പ്രെസ് മീറ്റിൽ രുക്മിണിയെക്കുറിച്ച് നിർമാതാവ് രവി ശങ്കർ പറഞ്ഞ വാക്കുകളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

പ്രസംഗത്തിന്റെ തുടക്കത്തിൽ രുക്മിണിയെ പ്രശംസിച്ച രവി ശങ്കറിന്റെ തുടർന്നുള്ള വാക്കുകളാണ് ഇപ്പോൾ നടിയുടെ ആരാധകരെ ചൊടിപ്പിച്ചത്. ജൂനിയർ എൻടിആറിന്റെ കഴിവിനെ മാച്ച് ചെയ്യുന്ന ഒരു നടിക്കായി തങ്ങൾ തിരയുകയായിരുന്നെന്നും അദ്ദേഹത്തിനൊപ്പം എത്തിയില്ലെങ്കിലും ജൂനിയർ എൻടിആറിന്റെ 80 ശതമാനമെങ്കിലും രുക്മിണിക്ക് നൽകാൻ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നും രവി ശങ്കർ പറഞ്ഞു. 'പ്രശാന്ത് നീൽ, ജൂനിയർ എൻ‌ടി‌ആർ എന്നിവർക്കൊപ്പമുള്ള ഞങ്ങളുടെ സിനിമയിലെ നായിക കൂടിയാണ് രുക്മിണി. അവരുടെ പ്രകടനം അടുത്തുനിന്ന് ഞാൻ കണ്ടിട്ടുണ്ട്. ഗംഭീര അഭിനേത്രിയാണ് അവർ.

ജൂനിയർ എൻടിആറിന്റെ കഴിവിനെ മാച്ച് ചെയ്യുന്ന അല്ലെങ്കിൽ അതിനോട് അല്പമെങ്കിലും അടുത്തെത്താവുന്ന ഒരു നായികയ്ക്കായി ഞങ്ങൾ മാസങ്ങളായി അന്വേഷിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. രുക്മിണിയിൽ മാത്രമേ ഞങ്ങൾക്ക് ആ കഥാപാത്രത്തെ കണ്ടെത്താനായുള്ളൂ. രുക്മിണി ഒരു അസാധാരണ പെർഫോമറാണ്. ഒരുപക്ഷെ എൻടിആറിനൊപ്പം എത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ 80 ശതമാനമെങ്കിലും രുക്മിണിക്ക് നൽകാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', രവി ശങ്കറിന്റെ വാക്കുകൾ.

ഇതിന് പിന്നാലെ രവി ശങ്കറിനെ വിമർശിച്ച് നിരവധി പോസ്റ്റുകളാണ് ഉയരുന്നത്. നടിയെ മുന്നിലിരുത്തികൊണ്ട് ഇത്തരം കമന്റുകൾ പറഞ്ഞത് മോശമായി പോയി എന്നാണ് പലരും കുറിക്കുന്നത്. രവി ശങ്കറിന്റെ വാക്കുകൾ പ്രകാരമാണെങ്കിൽ ഇതുവരെ എൻടിആറിനൊപ്പം അഭിനയിച്ച നായികമാരെല്ലാം വേസ്റ്റ് ആണോ എന്നാണ് പലരും ചോദിക്കുന്നത്. നിങ്ങളുടെ നായകനെ ഉയർത്താനായി മറ്റൊരാളെ താഴ്ത്തികെട്ടുന്നത് മോശമാണെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്.

Content Highlights: kantara press meet producer words goes viral

dot image
To advertise here,contact us
dot image