ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; ആലപ്പുഴയിൽ വയോധികന് കുത്തേറ്റു

വയോധികൻ്റെ നില ​ഗുരുതരമാണ്

ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; ആലപ്പുഴയിൽ വയോധികന് കുത്തേറ്റു
dot image

ആലപ്പുഴ: ‌ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ വയോധികന് കുത്തേറ്റു. കളരിക്കൽ സ്വദേശി റാഫിക്കാണ് കഴുത്തിന് കുത്തേറ്റത്. ഇന്ന് വൈകുന്നേരം ആലപ്പുഴ പിച്ചു അയ്യർ ജംഗ്ഷനിലെ ബവ്കോ ഔട്ട്ലെറ്റിന് മുന്നിലാണ് സംഭവം. പ്രതിയായ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

തഴെ കിടന്ന ബിയർ കുപ്പി ഉപയോ​ഗിച്ച് വയോധികൻ്റെ കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വയോധികനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞരമ്പ് മുറിഞ്ഞിരുന്നതിനാൽ ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വയോധികൻ്റെ നില ​ഗുരുതരമാണ്.

Content Highlight : An elderly man was stabbed in Alappuzha after a dispute over standing in a queue at a beverage shop.

dot image
To advertise here,contact us
dot image