വായിൽ കുപ്പിച്ചില്ല്, ജീവനൊടുക്കുമെന്ന് ഭീഷണി; നീണ്ട അനുനയനീക്കത്തിലൂടെ യുവാവിനെ താഴെയിറക്കി

റോഷന്റെ മാതാവും സ്ഥലത്ത് എത്തിയിരുന്നു

വായിൽ കുപ്പിച്ചില്ല്, ജീവനൊടുക്കുമെന്ന് ഭീഷണി; നീണ്ട അനുനയനീക്കത്തിലൂടെ യുവാവിനെ താഴെയിറക്കി
dot image

കോഴിക്കോട് : വായിൽ കുപ്പിച്ചില്ലുമായി കോഴിക്കോട് ലൈറ്റ് ഹൗസ് പരിസരത്തെ മർച്ചൻ്റ് നേവി ക്ലബ് കെട്ടിടത്തിൽ കയറി യുവാവ് ആത്മഹത്യ ഭീഷണീമുഴക്കി. ഒടുമ്പ്ര സ്വദേശിയായ യുവാവാണ് ഭീഷണി ഉയർത്തിയത്. ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം.

തന്നെ വാഹനം മോഷ്ടിച്ചെന്ന് പറഞ്ഞ് ചിലർ മർദ്ദിച്ചെന്നും ഇവർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നും ആരോപിച്ചായിരുന്നു വായിൽ കുപ്പിച്ചില്ലുമായി റോഷൻ കെട്ടിടത്തിന്ന് മുകളിൽ കയറി ആത്മഹത്യ ഭീഷണീമുഴക്കിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഒരു മണിക്കൂർ ശ്രമത്തിനൊടുവിൽ യുവാവിനെ

സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. റോഷന്റെ മാതാവും സ്ഥലത്ത് എത്തിയിരുന്നു.

Content Highlight : Young man threatens to commit suicide with a bottle in his mouth; brought down through lengthy persuasion

dot image
To advertise here,contact us
dot image