വിദ്യാഭ്യാസത്തിനായി ഉയരുന്ന പണച്ചെലവ്; പരിഹാരമാർ​ഗങ്ങൾ കണ്ടെത്താൻ കെഎച്ച്ഡിഎ

'കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനാ‍യി കുടുംബങ്ങൾ ബുദ്ധിമുട്ടുന്നു'

വിദ്യാഭ്യാസത്തിനായി ഉയരുന്ന പണച്ചെലവ്; പരിഹാരമാർ​ഗങ്ങൾ കണ്ടെത്താൻ കെഎച്ച്ഡിഎ
dot image

ദുബായിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉയരുന്ന പണചെലവ് പരിഹരിക്കുന്നതിനായി പദ്ധതികളുമായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ ആ​ഗ്രഹിക്കുന്നവർക്കായി പ്രോത്സാഹന പദ്ധതികളും സർക്കാർ പിന്തുണയുള്ള സഹായങ്ങളുമാണ് കെഎച്ച്ഡിഎ ലക്ഷ്യമിടുന്നത്. കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ഐഷ അബ്ദുല്ല മിറാൻ ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനാ‍യി കുടുംബങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഐഷ അംഗീകരിച്ചു. 'ഉയർന്ന സ്കൂൾ ഫീസാണ് മാതാപിതാക്കൾ നേരിടുന്ന ഒരു പ്രശ്നം. പലരുടെയും സന്ദേശങ്ങൾ തനിക്ക് ലഭിച്ചു. തന്റെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ ചിലവഴിച്ചതായി ഒരാൾ തന്നോട് പറഞ്ഞു. ന്യായമായ വിലയിൽ നല്ല വിദ്യാഭ്യാസം നൽകുകയെന്നതാണ് കെഎച്ച്ഡിഎയുടെ പ്രധാന ലക്ഷ്യം,' ഐഷ പ്രതികരിച്ചു.

'മാതാപിതാക്കൾക്കായി വ്യത്യസ്ത വിദ്യാഭ്യാസ ഓപ്ഷനുകൾ നൽകുവാനാണ് കെച്ച്ഡിഎ ആഗ്രഹിക്കുന്നത്. ലാഭമുണ്ടാക്കലല്ല ഞങ്ങളുടെ പ്രധാന ലക്ഷ്യം. മറിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള നിക്ഷേപകർക്ക് പ്രോത്സാഹനം നൽകുകയെന്നതാണ് കെഎച്ച്ഡിഎ ആ​ഗ്രഹിക്കുന്നത്. അത്തരമൊരു നയം എക്സിക്യൂട്ടീവ് കൗൺസിലിന് മുന്നിൽ അവതരിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ്,' ഐഷ കൂട്ടിച്ചേർത്തു.

'സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ സംരംഭങ്ങൾക്ക് ഒരുതരം സർക്കാർ പിന്തുണയുമുണ്ട്. വിദ്യാഭ്യാസച്ചെലവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ, ജീവനക്കാരുടെ താമസസൗകര്യം, പ്രവർത്തനച്ചെലവുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതകൾ എന്നിവയുൾപ്പെടെ പദ്ധതിയുടെ ഭാ​ഗമാണ്. ആ​ഗോള തലത്തിൽ ദുബായുടെ വിദ്യാഭ്യാസ നിലവാരം മികച്ചതാണ്.' എങ്കിലും കൂടുതൽ മേഖലകളിൽ ഈ നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്നും ഐഷ വ്യക്തമാക്കി.

Content Highlights: Dubai school fees to get cheaper as KHDA unveils strategy for quality education

dot image
To advertise here,contact us
dot image