പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ്; സൗദിക്ക് 48 എഫ്-35 വിമാനങ്ങൾ വിൽക്കാൻ യുഎസ് അനുമതി

സൗദിയുമായുള്ള ഈ ആയുധക്കച്ചവടത്തിൽ ഇസ്രയേൽ ശക്തമായ എതിർപ്പും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്

പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ്; സൗദിക്ക് 48 എഫ്-35 വിമാനങ്ങൾ വിൽക്കാൻ യുഎസ് അനുമതി
dot image

സൗദി അറേബ്യയ്ക്ക് 48 എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ അമേരിക്കൻ ഭരണകൂടം ഔദ്യോഗികമായി അനുമതി നൽകി. ഇസ്രയേലിന് പുറമെ പശ്ചിമേഷ്യയിലെ ഒരു രാജ്യത്തിന് ആദ്യമായാണ് അമേരിക്ക തങ്ങളുടെ ഏറ്റവും അത്യാധുനികമായ എഫ്-35 വിമാനങ്ങൾ കൈമാറാൻ ഒരുങ്ങുന്നത്. 2,430 കോടി ഡോളറിന്റെ (ഏകദേശം രണ്ട് ലക്ഷം കോടി രൂപ) വൻ ആയുധ ഇടപാടിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഇറാനുമായുള്ള മേഖലയിലെ സംഘർഷങ്ങൾ ശക്തമായ സാഹചര്യത്തിൽ സൗദി അറേബ്യ നടത്തുന്ന ഏറ്റവും വലിയ സൈനിക പ്രതിരോധ നീക്കങ്ങളിലൊന്നാണിത്.

എന്നാൽ സൗദിയുമായുള്ള ഈ ആയുധക്കച്ചവടത്തിൽ ഇസ്രയേൽ ശക്തമായ എതിർപ്പും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. മേഖലയിലെ തങ്ങളുടെ സൈനിക മേൽക്കോയ്മയ്ക്ക് ഇത് ഭീഷണിയാകുമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. ഇസ്രയേലിന്റെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ട് യുഎസ് എടുത്ത ഈ തീരുമാനം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും സൈനിക സമവാക്യങ്ങളിലും വൻ മാറ്റങ്ങൾക്ക് വഴിതുറക്കും.

ലോകത്തിലെ ഏറ്റവും അത്യാധുനികവും പ്രഹരശേഷിയുള്ളതുമായ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിലൊന്നാണ് 'എഫ്-35 ലൈറ്റ്‌നിങ് II' (F-35 Lightning II). ശത്രുക്കളുടെ റഡാറുകളുടെ കണ്ണുവെട്ടിച്ച് വ്യോമാക്രമണം നടത്താൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ആഫ്റ്റർബണറുകൾ ഉപയോഗിക്കാതെ തന്നെ ശബ്ദത്തേക്കാൾ വേഗതയിൽ പറക്കാൻ സാധിക്കുന്ന ഈ വിമാനങ്ങൾക്ക് മണിക്കൂറിൽ 1,900 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 2,200 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും 50,000 അടി ഉയരത്തിൽ വരെ പറന്നുയർന്ന് ആക്രമണം നടത്താനും എഫ്-35 വിമാനങ്ങൾക്ക് സാധിക്കും.

Content Highlights: The United States has approved the sale of 48 F-35 fighter jets to Saudi Arabia, according to reports. The development is linked to defense relations between the two countries and comes amid changing dynamics in the Middle East.

dot image
To advertise here,contact us
dot image