ഭരണപരമായ തീരുമാനങ്ങളെടുക്കാൻ എഐ; അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിലിൽ ചരിത്ര മാറ്റങ്ങൾ

യോഗത്തിൽ ഉപയോഗിച്ച എ.ഐ സിസ്റ്റം അജണ്ടകൾ കൃത്യമായി വിശകലനം ചെയ്യാനും തത്സമയ വിവരങ്ങൾ നൽകാനും വസ്തുതകൾ പരിശോധിക്കാനും സഹായിച്ചു

ഭരണപരമായ തീരുമാനങ്ങളെടുക്കാൻ എഐ; അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിലിൽ ചരിത്ര മാറ്റങ്ങൾ
dot image

അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ചരിത്രത്തിലാദ്യമായി 'ഏജന്റിക് എഐ' പ്ലാറ്റ്‌ഫോം ഉപയോഗിച്ചു. കൃത്യമായ ഡാറ്റ വിശകലനത്തിനും തീരുമാനങ്ങളെടുക്കുന്നതിനുമായി 'എ.ഐ കമ്മിറ്റി സിസ്റ്റം' എന്ന സാങ്കേതികവിദ്യയാണ് യോഗത്തിൽ പ്രയോജനപ്പെടുത്തിയത്. സർക്കാരിന്റെ പ്രവർത്തനക്ഷമത കൂട്ടാനും പൊതുസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള നിരവധി പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി.

അബുദാബിയിലെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള 'ലിവബിലിറ്റി സ്ട്രാറ്റജി'യുടെ അടുത്ത ഘട്ട വികസനത്തിന് ഷെയ്ഖ് ഖാലിദ് നിർദ്ദേശം നൽകി. 12 ശതകോടി ദിർഹത്തിലധികം വിലമതിക്കുന്ന 60-ലധികം പ്രമുഖ പദ്ധതികളാണ് ഇതിന്റെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്. രണ്ടാം ഘട്ടത്തിൽ പൊതുജന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമാണ് മുൻഗണന നൽകുന്നത്. ഇതോടൊപ്പം തൊഴിലെടുക്കുന്ന അമ്മമാർക്ക് ആശ്വാസമേകുന്ന 'അൽ ഗാദ് നഴ്‌സറികളുടെ' ഇരിപ്പിട ശേഷി 2029-ഓടെ 3,000-ത്തിൽ നിന്ന് 12,000 ആയി ഉയർത്താനും തീരുമാനിച്ചു. ഇത് സ്വദേശി വനിതകൾക്ക് ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

യോഗത്തിൽ ഉപയോഗിച്ച എ.ഐ സിസ്റ്റം അജണ്ടകൾ കൃത്യമായി വിശകലനം ചെയ്യാനും തത്സമയ വിവരങ്ങൾ നൽകാനും വസ്തുതകൾ പരിശോധിക്കാനും സഹായിച്ചു. യോഗ തീരുമാനങ്ങളുടെ വിശദമായ റിപ്പോർട്ടുകളും മിനിറ്റ്സും വേഗത്തിൽ തയ്യാറാക്കാനും പദ്ധതികളുടെ തുടർനടപടികൾ കൃത്യമായി നിരീക്ഷിക്കാനും ഈ പുതിയ സാങ്കേതികവിദ്യ സർക്കാരിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Content Highlights: Abu Dhabi Executive Council has introduced changes involving the use of artificial intelligence for administrative decision-making. The move marks a new step in integrating AI technology into government processes.

dot image
To advertise here,contact us
dot image