അന്വേഷണത്തിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു

മലപ്പുറം ഡയറിയില്‍ നെയ്യ് മോഷണം, പാലുല്‍പ്പന്നങ്ങളുടെ സ്റ്റോക്കില്‍ 84,45,000 രൂപയുടെ ക്രമക്കേട് എന്നിവയും കണ്ടെത്തി

അന്വേഷണത്തിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു
dot image

തിരുവനന്തപുരം: ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മലബാര്‍ മില്‍മ യൂണിയന്‍ പിരിച്ചുവിട്ടു. മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയിലാണ് നടപടി. ഗുണനിലവാരമില്ലാത്ത പാല്‍ സംഭരണം, നെയ്യ് മോഷണം, സ്റ്റോക്കില്‍ ക്രമക്കേട് തുടങ്ങിയ പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. കാസര്‍കോട് ഡയറിയില്‍ ഗുണനിലവാരമില്ലാത്ത പാല്‍ സംഭരിച്ചതിലൂടെ 27,45,000 രൂപയാണ് മില്‍മക്ക് നഷ്ടം ഉണ്ടായത്. മലപ്പുറം ഡയറിയില്‍ നെയ്യ് മോഷണം, പാലുല്‍പ്പന്നങ്ങളുടെ സ്റ്റോക്കില്‍ 84,45,000 രൂപയുടെ ക്രമക്കേട് എന്നിവയും കണ്ടെത്തി.

മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ രൂപീകരിച്ച ശേഷം ഇതുവരെയും ഓഡിറ്റ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് വേണ്ടി ഒരു കോടി 50 ലക്ഷം ചെലവാക്കിയെന്നും ഇതേ ഡയറിയില്‍ പാലുല്‍പ്പന്നങ്ങളുടെ സ്റ്റോക്കില്‍ കൃത്രിമത്വം കാണിച്ചതായും തെളിഞ്ഞിട്ടുണ്ട്. മലബാര്‍ മില്‍മയുടെ അഡ്മിനിസ്‌ട്രേറ്ററായി ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടര്‍ ചുമതലേറ്റെടുത്തു.

അതേസമയം, മലബാര്‍ മേഖല മില്‍മ യൂണിയന്‍ പിരിച്ചുവിട്ടത് ജനാധിപത്യ വിരുദ്ധമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പിരിച്ചു വിടല്‍ യുഡിഎഫ് രാഷ്ടീയ ഇടപെടലിന്റെ ഭാഗമായാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ഇതിനു പിന്നില്‍ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ സഹകരണ പ്രസ്ഥാനം പിടിച്ചെടുക്കുക എന്ന രാഷ്ടീയ ലക്ഷ്യമാണുള്ളത്. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തുവരണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Content Highlights: The Malabar Milma Union has been dissolved following complaints of irregularities in its operations. The issues include poor quality milk procurement, alleged ghee shortage and stock discrepancies at dairies. The Dairy Development Department’s Wayanad Deputy Director has taken charge as administrator

dot image
To advertise here,contact us
dot image