അതിരടിയിലെ 'ചെറിയ'ശ്രീക്കുട്ടൻ ആരാണെന്ന് മനസിലായോ? അത് ജൂനിയർ ടൊവിനോ ആണ്

അതിരടിയിലൂടെ അരങ്ങിലേക്ക് ടൊവിനോയുടെ മകനും എത്തിയിരിക്കുകയാണ്. ടൊവിനോയുടെ കഥാപാത്രമായ ശ്രീക്കുട്ടന്റെ ചെറുപ്പകാലമാണ് തഹാൻ അവതരിപ്പിച്ചിരിക്കുന്നത്.

അതിരടിയിലെ 'ചെറിയ'ശ്രീക്കുട്ടൻ ആരാണെന്ന് മനസിലായോ? അത് ജൂനിയർ ടൊവിനോ ആണ്
dot image

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം 'അതിരടി' മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്ന് നേടുന്നത്. ഇപ്പോഴിതാ അതിരടിയിലൂടെ അരങ്ങിലേക്ക് ടൊവിനോയുടെ മകനും എത്തിയിരിക്കുകയാണ്. ടൊവിനോയുടെ കഥാപാത്രമായ ശ്രീക്കുട്ടന്റെ ചെറുപ്പകാലമാണ് തഹാൻ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'അമ്മപുതപ്പേ' എന്ന് തുടങ്ങുന്ന ഗാനത്തിലാണ് തഹാൻ അഭിനയിച്ചിരിക്കുന്നത്.

അതേസമയം അതിരടി ആഗോള കലക്ഷന്‍ 60 കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കേരളാ കലക്ഷന്‍ 30 കോടി പിന്നിട്ടിരുന്നു. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസര്‍ ആയി അതിരടി മാറി. കേരളത്തിലെ നിറഞ്ഞ സദസുകളില്‍ പ്രേക്ഷകരുടെ കയ്യടി നേടി പ്രദര്‍ശനം തുടരുന്ന ചിത്രം ഓവര്‍സീസ് മാര്‍ക്കറ്റിലും ഗംഭീര പ്രകടനമാണ് നടത്തിയത്. ഈ വര്‍ഷം 50 കോടി ക്ലബിലെത്തിയ അഞ്ചു മലയാള ചിത്രങ്ങളിലൊന്ന് കൂടിയാണ്.

പക്കാ മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. യുവ പ്രേക്ഷകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരെയും ആകര്‍ഷിച്ച ചിത്രം, ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനുംകൊണ്ട് ആവേശം കൊള്ളിക്കുന്ന രീതിയില്‍ ആണ് കഥ പറയുന്നത്. ഒട്ടേറെ താരങ്ങളുള്ള ചിത്രത്തിന്റെ ഹൈലൈറ്റ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ടോവിനോ തോമസ്, ഷാന്‍ റഹ്‌മാന്‍ എന്നിവരുടെ അതീവ രസകരമായ പ്രകടനമാണ്. ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍മാര്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ്. റിയ ഷിബു, സരിന്‍ ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ജിയോ ബേബി, വിനീത് തട്ടില്‍ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ മികച്ച പ്രകടനംകൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. പോള്‍സണ്‍ സ്‌കറിയ, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചത്. ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്തത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.

Content Highlights: Tahaan, son of the popular actor, appears as the younger version of Tovino Thomas in Athiradi. The makers introduced the character as part of the film’s emotional narrative, and Tahaan’s screen presence has already sparked curiosity among fans. Athiradi continues to build anticipation ahead of its release with exciting casting details and promotional updates.

dot image
To advertise here,contact us
dot image