വിലക്കയറ്റം പോക്കറ്റ് കീറും; ഇന്ത്യയില്‍ പണപ്പെരുപ്പം ഇരട്ടിയിലധികമാകുമെന്ന് സാമ്പത്തിക സര്‍വേ

സാമ്പത്തിക വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2026 സാമ്പത്തിക വര്‍ഷം ഏകദേശം 2.1 ശതമാനത്തില്‍ നിന്ന് 2027 സാമ്പത്തിക വര്‍ഷത്തില്‍ 4.9 ശതമാനമായി ഉയരും

വിലക്കയറ്റം പോക്കറ്റ് കീറും; ഇന്ത്യയില്‍ പണപ്പെരുപ്പം ഇരട്ടിയിലധികമാകുമെന്ന് സാമ്പത്തിക സര്‍വേ
dot image

2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ പണപ്പെരുപ്പം ഇരട്ടിയിലധികമാകുമെന്ന് സാമ്പത്തിക സര്‍വേ. ക്രൂഡ് ഓയില്‍ വില ഉയരുന്നതും ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളും പണപ്പെരുപ്പത്തിന് കാരണമാവും. സാമ്പത്തിക വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2026 സാമ്പത്തിക വര്‍ഷം ഏകദേശം 2.1 ശതമാനത്തില്‍ നിന്ന് 2027 സാമ്പത്തിക വര്‍ഷത്തില്‍ 4.9 ശതമാനമായി ഉയരും. ഇത് റിസര്‍വ് ബാങ്ക് നിശ്ചയിച്ച 4 ശതമാനമെന്ന മധ്യകാല ലക്ഷ്യത്തെ മറികടക്കും. പശ്ചിമേഷ്യയിലെ ദീര്‍ഘകാല സംഘര്‍ഷം, ഉയര്‍ന്ന ഊര്‍ജവില, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവ മൂലം വര്‍ഷം മുഴുവന്‍ വിലക്കയറ്റം തുടരുമെന്ന ആശങ്കയാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമായത്.

വളര്‍ച്ച മന്ദഗതിയിലേക്കോ?

പണപ്പെരുപ്പത്തിനൊപ്പം സാമ്പത്തിക വളര്‍ച്ചയും കുറയുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6 ശതമാനമായി താഴുമെന്നാണ് പ്രവചനം. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.6 ശതമാനമായിരുന്നു. അതായത്, ഉയര്‍ന്ന പണപ്പെരുപ്പവും കുറഞ്ഞ വളര്‍ച്ചയും ഒരുമിച്ച് അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന ആശങ്ക ശക്തമാകുകയാണ്.

ഇന്ത്യ റേറ്റിങ്‌സ് ആന്‍ഡ് റിസര്‍ച്ച് 4.4 ശതമാനമാണ് പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നത്. ഭൂരിഭാഗം വിദഗ്ധരും 4.7 മുതല്‍ 5 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധയായ ഉപാസന ഭരദ്വാജ് പറയുന്നതനുസരിച്ച്, ഉയര്‍ന്ന ഇന്‍പുട്ട് ചെലവ്, ഊര്‍ജവില വര്‍ധന, രൂപയുടെ ദൗര്‍ബല്യം, എല്‍ നിനോ മൂലമുള്ള വിതരണ തടസ്സങ്ങള്‍ എന്നിവ പണപ്പെരുപ്പ സമ്മര്‍ദ്ദം കൂട്ടും. ICRA കണക്കാക്കുന്നത്, പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനാല്‍ 2027 സാമ്പത്തിക വര്‍ഷത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് ശരാശരി 95 ഡോളറായിരിക്കുമെന്നാണ്. മുമ്പ് ഇത് 85 ഡോളറായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

മേയ് 25 രാവിലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 98.83 ഡോളറിലായിരുന്നു. അമേരിക്ക-ഇറാന്‍ കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കാരണം ഇത് രണ്ട് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഊര്‍ജവിലയിലെ ഷോക്കും ഭക്ഷ്യവില വര്‍ധനയും പണപ്പെരുപ്പത്തിന് കാരണമാവുന്നുണ്ട്. അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷം വളര്‍ച്ചയെ ബാധിക്കും.

Also Read:

മേയ് 25ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികള്‍ ഇന്ധനവില ലിറ്ററിന് 2.61 രൂപ വര്‍ധിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനയാണിത്. ആകെ വര്‍ധന 7.5 രൂപയായി. നഷ്ടം നികത്താന്‍ ഇനിയും 6 രൂപ വരെ വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യവിലയ്ക്ക് ഭീഷണിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എല്‍ നിനോ സാഹചര്യങ്ങള്‍ കാര്‍ഷിക ഉല്‍പാദനത്തെ ബാധിച്ചാല്‍ ഭക്ഷ്യവില കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ട്.

പണപ്പെരുപ്പ പ്രതീക്ഷ ഉയര്‍ന്ന് നില്‍ക്കുമ്പോഴും ജൂണില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തില്ലെന്നാണ് ഭൂരിഭാഗം വിദഗ്ധരും കരുതുന്നത്. എന്നാല്‍ വര്‍ഷാവസാനത്തോടെ കര്‍ശന ധനനയം സ്വീകരിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. വിദേശ വിനിമയ വിപണിയില്‍ അനാവശ്യ ചാഞ്ചാട്ടം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ ആര്‍ബിഐ സ്വീകരിച്ചേക്കും. രൂപയ്ക്ക് ഒരു നിശ്ചിത നിരക്ക് ലക്ഷ്യമിടുന്നില്ലെങ്കിലും, അനാവശ്യ ഊഹക്കച്ചവട സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായാല്‍ ആര്‍ബിഐ ഇടപെടുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.

Content Highlights: India’s inflation is projected to rise to 4.9% in FY 2026-27, driven by higher crude oil prices, geopolitical tensions in the Middle East, and climate-related economic pressures

dot image
To advertise here,contact us
dot image