ഹജ്ജ് തീർത്ഥാടനത്തിന് വിപുലമായ ​ഗതാ​ഗത സൗകര്യങ്ങൾ; 33,000ത്തിലധികം ബസുകൾ ഒരുക്കി സൗദി

തീർത്ഥാടകർക്ക് സഞ്ചരിക്കാനായി വിവിധ നിറങ്ങളിലുള്ള ബസുകൾ ഡിപ്പോകളിലായി സജ്ജമാക്കി അണിനിരത്തിയ ആകാശദൃശ്യ ചിത്രങ്ങൾ മക്ക ജനറൽ ട്രാൻസ്പോർട്ട് സെന്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ഹജ്ജ് തീർത്ഥാടനത്തിന് വിപുലമായ ​ഗതാ​ഗത സൗകര്യങ്ങൾ; 33,000ത്തിലധികം ബസുകൾ ഒരുക്കി സൗദി
dot image

ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി വിപുലമായ ഗതാഗത സൗകര്യങ്ങളൊരുക്കി സൗദി അറേബ്യ. ഇത്തവണത്തെ ഹജ് സീസണിൽ 33,000-ത്തിലധികം ബസുകളും 5,000 ടാക്സികളുമാണ് പൊതുഗതാഗത അതോറിറ്റി സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മക്കയിൽ അണിനിരത്തിയ 24,000 ബസുകളുടെ ആകാശദൃശ്യ ചിത്രങ്ങൾ മക്ക ജനറൽ ട്രാൻസ്പോർട്ട് സെന്റർ പങ്കുവെച്ചു.

തീർത്ഥാടകർക്ക് സഞ്ചരിക്കാനായി വിവിധ നിറങ്ങളിലുള്ള 24,000 ബസുകൾ ഡിപ്പോകളിലായി സജ്ജമാക്കി അണിനിരത്തിയ ആകാശദൃശ്യ ചിത്രങ്ങൾ മക്ക ജനറൽ ട്രാൻസ്പോർട്ട് സെന്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇത്തവണത്തെ ഹജ് സീസണിൽ തീർത്ഥാടകരുടെ യാത്രാ സൗകര്യം പൂർണമായി ഉറപ്പാക്കുന്നതിനായി ആകെ 33,000-ത്തിലധികം ബസുകളും 5,000 ടാക്സികളുമാണ് പൊതുഗതാഗത അതോറിറ്റി രംഗത്തിറക്കുന്നത്. സുരക്ഷിതവും ക്രമബദ്ധവുമായ യാത്ര ഉറപ്പാക്കാൻ പ്രത്യേക പ്രവർത്തന-പരിപാലന പദ്ധതിയും അധികൃതർ തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്തെ വിവിധ നഗരങ്ങളെയും തുറമുഖങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് 32 റൂട്ടുകളിലായി 139 ഇന്റർസിറ്റി ബസുകൾ ഈ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തും. ആഴ്ചയിൽ 1,139-ലധികം സർവീസുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ഏകീകൃത പ്രവർത്തന സംവിധാനത്തിന് കീഴിൽ കൃത്യമായ നിയന്ത്രണ-പരിപാലന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഈ വാഹനങ്ങളുടെ സർവീസ്. നിശ്ചിത നിരക്കുകളിൽ സുരക്ഷിതമായ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിലൂടെ മക്കയിലെ പ്രധാന സ്ഥലങ്ങളിലും വിശുദ്ധ കേന്ദ്രങ്ങളിലും തീർഥാടകരുടെ യാത്രാ നീക്കം കൂടുതൽ സുഗമമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Content Highlights: Saudi Arabia has strengthened transportation arrangements for the Hajj pilgrimage by deploying over 24,000 buses across key pilgrimage routes. The initiative aims to provide safe, efficient, and seamless travel facilities for lakhs of pilgrims arriving for Hajj.

dot image
To advertise here,contact us
dot image