

ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഖത്തർ എനർജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്.
പ്രീമിയം പെട്രോൾ 91ന് ലിറ്ററിന് 1.95 ഖത്തർ റിയാലാണ് പുതുക്കിയ വില. കഴിഞ്ഞ മാസം ഇത് 2.00 ഖത്തർ റിയാലായിരുന്നു. സൂപ്പർ പെട്രോൾ 95ന് 2.00 റിയാലായി വില കുറഞ്ഞു. കഴിഞ്ഞ മാസം 2.05 റിയാലായിരുന്നു വില. ഡീസലിന്റെ വില ലിറ്ററിന് 2.00 ഖത്തർ റിയാലായി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 2.05 റിയാലായിരുന്നു.
യുഎഇയിലും പെട്രോൾ, ഡീസൽ വിലയിൽ കുറവ് വന്നിട്ടുണ്ട്. യുഎഇയിൽ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2 ദിര്‍ഹം 53 ഫിൽസാണ് പുതുക്കിയ വില. കഴിഞ്ഞ മാസത്തെക്കാൾ പെട്രോള്‍ ലിറ്ററിന് 17 ഫില്‍സിന്റെ കുറവ് സൂപ്പർ 98 പെട്രോളിന് രേഖപ്പെടുത്തി. സ്പെഷ്യല്‍ 95 പെട്രോൾ ലിറ്ററിന് വില 2 ദിര്‍ഹം 42 ഫിൽസായി കുറഞ്ഞു. നവംബർ മാസത്തേക്കാൾ 16 ഫിൽസിന്റെ കുറവാണ് സ്പെഷ്യൽ 95 പെട്രോൾ വിലയിലുണ്ടായിരിക്കുന്നത്.
ഇ പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2 ദിര്‍ഹം 34 ഫില്‍സാണ് ജനുവരി മാസത്തെ വില. 17 ഫിൽസിന്റെ കുറവാണ് ഇ പ്ലസ് 91 പെട്രോളിനുമുണ്ടായിരിക്കുന്നത്. ഡീസൽ വില ലിറ്ററിന് 2 ദിര്‍ഹം 85 ഫില്‍സില്‍ നിന്നും 30 ഫിൽസ് കുറഞ്ഞ് 2 ദിര്‍ഹം 55 ഫില്‍സായി. യുഎഇ ഇന്ധന വില നിർണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാത്രി മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.
Content Highlights: Fuel prices decrease in Qatar for January 2026