'2036 ഒളിംപിക്സ്, പാരാലിംപിക്സ് ​ഗെയിംസിന് ആതിഥേയരാവണം'; താൽപ്പര്യം പ്രകടിപ്പിച്ച് ഖത്തർ

ഒളിംപിക്സിന് ആതിഥേയരാകുന്നതിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി (IOC) ഖത്തർ ഒളിംപിക്സ് കമ്മറ്റി (QOC) ചർച്ചകൾ നടക്കുകയാണ്

dot image

2036 ഒളിംപിക്സ്, പാരാലിംപിക്സ് ​ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുനെയ്‌നെ. അന്താരാഷ്ട്ര കായിക വിനോദങ്ങൾക്ക് വേദിയാകുക വഴി ഖത്തറിൽ മികച്ചയൊരു കായിക സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ജാസിം ബിൻ റാഷിദ് പറഞ്ഞു.

2036-ലെ ഒളിമ്പിക്സ്, പാരാലിംപിക്സ് ഗെയിംസിന് ആതിഥേയത്വം ന​ഗരം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി (IOC) ഖത്തർ ഒളിംപിക്സ് കമ്മറ്റി (QOC) ചർച്ചകൾ നടക്കുകയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ 18 കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിച്ചത് ഖത്തർ അവകാശവാദമായി ഉന്നയിക്കുന്നു. 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച പതിപ്പുകളിലൊന്നായി കണക്കാക്കപ്പെടുന്നതായും ഖത്തർ ഒളിംപിക് കമ്മറ്റി ചൂണ്ടിക്കാട്ടി.

2015ലെ ലോക ഹാൻഡ്‌ബോൾ ചാംപ്യൻഷിപ്പ്, 2019ലെ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ്, 2024ലെ ലോക അക്വാട്ടിക്സ് ചാംപ്യൻഷിപ്പ്, 2025ലെ ലോക ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പ് എന്നിവ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ ഖത്തർ ആതിഥേയത്വം വഹിച്ച പ്രധാന കായികമാമാങ്കങ്ങളാണ്. കൂടാതെ, 2006ലെ ഏഷ്യൻ ഗെയിംസ് പോലുള്ള വലിയ മൾട്ടി-സ്പോർട്ട് ടൂർണമെന്റുകൾക്കും ഖത്തർ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2036 ഒളിംപിക്സിന് ഖത്തർ ആതിഥേയരായാൽ അത് മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ആദ്യത്തെ ഒളിമ്പിക് ഗെയിംസായിരിക്കും.

Content Highlights: Qatar bids to host 2036 Olympic games

dot image
To advertise here,contact us
dot image