ഖത്തറിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപത്തിൽ വൻ വർധന; റെക്കോർഡ് തുകയായ 21.4 കോടിയിലെത്തി

ചരിത്രത്തിലാദ്യമായി വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം 21.4 കോടി കടന്നു.

ഖത്തറിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപത്തിൽ വൻ വർധന; റെക്കോർഡ് തുകയായ 21.4 കോടിയിലെത്തി
dot image

ഖത്തറിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം 81 ശതമാനം വര്‍ധിച്ച് റെക്കോര്‍ഡ് തുകയായ 21.4 കോടി ഖത്തര്‍ റിയാലിലെത്തി. ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ 2025-ലെ വാര്‍ഷിക വെഞ്ച്വര്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2025 ല്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപത്തില്‍ വന്‍ വര്‍ധന ഉണ്ടായതായാണ് ഖത്തര്‍ ഡെവലെപ്മെന്റ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ചരിത്രത്തിലാദ്യമായി വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം 21.4 കോടി കടന്നു. റെക്കോര്‍ഡ് വര്‍ധനവ് ആണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2024 ലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോള്‍ 81 ശതമാനേേത്താളമാണ് വളര്‍ച്ച. ഗവേഷണ സ്ഥാപനമയ മാഗ്‌നിറ്റ് റിസര്‍ച്ച് പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ വര്‍ധിച്ചുവരുന്ന പ്രസക്തിയാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നതെന്ന് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് വ്യക്തമാക്കി.

വെഞ്ച്വര്‍ ക്യാപിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ട ഇടപാടുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇത് മൊത്തം ഫണ്ടിംഗിന്റെ 61 ശതമാനമാണെന്നും ബാങ്ക് ചൂണ്ടിക്കാട്ടി. ബാങ്കിന്റെ നിക്ഷേപ വിഭാഗം വഴി നടത്തിയ നിക്ഷേപ പ്രതിബദ്ധതകള്‍ക്കൊപ്പം നേരിട്ടും പരോക്ഷവുമായ നിക്ഷേപങ്ങള്‍ ഏകദേശം 390 മില്യണ്‍ ഖത്തര്‍ റിയാലിലെത്തിയെന്നും ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹിഷാം അല്‍ സൊവൈദി പറഞ്ഞു.

2025-ല്‍ രാജ്യവ്യാപകമായി നടന്ന 33 ഇടപാടുകളില്‍ 11 എണ്ണത്തിലും പങ്കെടുത്തുകൊണ്ട്, ഖത്തറിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായി ക്യുഡിബിയുടെ നിക്ഷേപ വിഭാഗം വേറിട്ടു നിന്നു. ഇടപാടുകളുടെ എണ്ണത്തില്‍ ഖത്തറിലെ ഏറ്റവും സജീവമായ മേഖലയായി ഫിന്‍ടെക്കിനെ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.

2025-ല്‍ ഖത്തറിലെ മൊത്തം ഇടപാടുകളുടെ 33 ശതമാനവും ഫിന്‍ടെക്കാണ്. ഇത് 2024-നെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ ഫണ്ടിംഗ് നേടിയ മേഖലയായി ഗതാഗത, ലോജിസ്റ്റിക്സ് മേഖല ഉയര്‍ന്നുവന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 716 ശതമാനം വര്‍ധനവോടെ 80 ദശലക്ഷം ഖത്തര്‍ റിയാലാണ് ഗതാഗത, ലോജിസ്റ്റിക്സ് മേഖല സമാഹരിച്ചത്.

ഖത്തറിലെയും മേഖലയിലെയും പങ്കാളികളുമായി ചേര്‍ന്ന് വെഞ്ച്വര്‍ ക്യാപിറ്റല്‍ മേഖല വികസിപ്പിക്കുന്നതിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിന് നൂതന സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കുന്നതിലും വെഞ്ച്വര്‍ ക്യാപിറ്റലില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പ്രാപ്തമാക്കുന്ന ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലും പ്രതിജ്ഞാബദ്ധമാണെന്ന് ക്യുഡിബി വ്യക്തമാക്കി.

Content Highlights: Qatar has witnessed a huge growth in venture capital investments, reaching an all-time high of 21.4 crore. This increase is a positive sign for the country’s startup ecosystem and entrepreneurial sector.

dot image
To advertise here,contact us
dot image