ലോജിസ്റ്റിക്സ് മേഖലയിൽ ജോലിക്ക് പ്രഫഷനൽ ലൈസൻസ് നിർബന്ധം; നിയമവുമായി ഒമാൻ സർക്കാർ

ഒമാനികൾക്കും പ്രവാസികൾക്കും നിയമം ബാധകമാണ്

dot image

ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രഫഷനൽ ലൈസൻസ് നിർ‍ബന്ധമാക്കാൻ ഒമാൻ സർക്കാർ. ഭക്ഷ്യവിതരണ തൊഴിലാളികൾ, വാട്ടർ ടാങ്കർ ഓപ്പറേറ്റർമാർ, ട്രക്ക് ഡ്രൈവർമാർ എന്നിവർക്കുൾപ്പെടെ എല്ലാ ലോജിസ്റ്റിക്സ് തസ്തികകളിലും പ്രഫഷനൽ ലൈസൻസ് നിർബന്ധമാക്കും. 2025 സെപ്റ്റംബർ 1 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ലോജിസ്റ്റിക്സ് മേഖലകളിൽ ജോലി ചെയ്യുന്നവർ പ്രഫഷണൽ പ്രാക്ടീസ് ലൈസൻസ് നേടിയിരിക്കണമെന്നാണ് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഒമാനികൾക്കും പ്രവാസികൾക്കും നിയമം ബാധകമാണ്. സെപ്റ്റംബർ ഒന്നിന് ശേഷം ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ചെയ്യുന്നവർ അംഗീകൃത ലൈസൻസ് സമർപ്പിക്കാതെ വർക്ക് പെർമിറ്റ് നൽകുകയോ പുതുക്കുകയോ ചെയ്യില്ല. ഇതിന് മുമ്പായി തൊഴിലാളികൾ https://lssu.ola.om/sign-up എന്ന ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി ലൈസൻസിങ് പ്രക്രിയ ഓൺലൈനായി പൂർത്തിയാക്കണം.

ഈ നിർദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നിയമപരവും ഭരണപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഒമാനിലെ ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ബിസിനസ്സുകൾക്കും വ്യക്തികൾക്കും ഈ തീരുമാനം ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ലൈസൻസ് ആവശ്യമുള്ള തൊഴിലുകൾ ഇവെയാണ്;

റഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ (ട്രാക്ടർ-ട്രെയിലർ)

വാട്ടർ ടാങ്കർ ഡ്രൈവർ (ട്രാക്ടർ-ട്രെയിലർ)

ട്രാക്ടർ ഹെഡ് ഡ്രൈവർ (ട്രെയിലർ)

വേസ്റ്റ് ട്രാൻസ്പോർട്ട് ട്രക്ക് ഡ്രൈവർ

ഫുഡ് ഡെലിവറി റപ്രസന്റേറ്റീവ്

ഫുഡ് ഡെലിവറി സൂപ്പർവൈസർ

Content Highlights: Oman enforces mandatory Professional License for Logistics Sector from September 1

dot image
To advertise here,contact us
dot image