എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 54കാരന്റെ വീട്ടില്‍ നിന്നും വാറ്റും ചാരായവും പിടികൂടി

സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്

എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 54കാരന്റെ വീട്ടില്‍ നിന്നും വാറ്റും ചാരായവും പിടികൂടി
dot image

ആലപ്പുഴ: എക്‌സൈസിന്റെ മിന്നല്‍ പരിശോധനയില്‍ വന്‍തോതില്‍ വാറ്റും ചാരായവും പിടികൂടി. ആര്യാട് തെക്ക് വില്ലേജില്‍ കാഞ്ഞിരം ചിറ പള്ളിക്കല്‍ തയ്യില്‍ വീട്ടില്‍ പീറ്റര്‍ ബെന്നി (54) ആണ് പിടിയിലായത്. തെരഞ്ഞെടുപ്പ് അടുത്തതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

പ്രതിയുടെ വീട്ടില്‍ നിന്ന് 50 ലിറ്റര്‍ കോടയും (വാഷ്), 500 മില്ലി ലിറ്റര്‍ ചാരായവും വാറ്റാനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെടുത്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. കേരള അബ്കാരി നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ദിലീപ് സി പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights: large quantity of liquor was seized by the Excise Department at alappuzha

dot image
To advertise here,contact us
dot image