ഇറ്റലിയിൽ വിന്റർ ഒളിമ്പിക്സിന് സുരക്ഷയൊരുക്കാൻ ഖത്തർ പൊലീസ്

2022-ലെ ഫിഫ വേള്‍ഡ് കപ്പ് വിജയകരമായി നിയന്ത്രിച്ച ഖത്തറിന്റെ അനുഭവം പ്രയോജനപ്പെടുത്താനാണ് ഇറ്റലിയുടെ ശ്രമം

ഇറ്റലിയിൽ വിന്റർ ഒളിമ്പിക്സിന് സുരക്ഷയൊരുക്കാൻ ഖത്തർ പൊലീസ്
dot image

ഇറ്റലിയില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സിന് സുരക്ഷയൊരുക്കാന്‍ ഖത്തര്‍ പൊലീസും. ഖത്തര്‍ പൊലീസിലെ ഉന്നത വിഭാഗമായ 'ലഖ്വിയ' സേനയിലെ 104 അംഗങ്ങളാണ് ഇറ്റലിയില്‍ എത്തിയത്. സ്പെഷ്യലൈസ്ഡ് ജീപ്പുകളും മഞ്ഞിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്ന സ്നോമൊബൈലുകളും സേനംഗങ്ങള്‍ എത്തിച്ചിട്ടുണ്ട്.

ബോംബ് നിര്‍വീര്യമാക്കുന്ന വിദഗ്ധര്‍, പരിശീലനം ലഭിച്ച നായകള്‍, ഭീകരവിരുദ്ധ സേന എന്നിവരും ഖത്തറില്‍ നിന്ന് ഇറ്റലിയില്‍ എത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ അധികൃതരുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. 2025 സെപ്റ്റംബറില്‍ ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രിയും ഖത്തറും തമ്മില്‍ ഒപ്പിട്ട കരാറിന്റെ ഭാഗമായാണ് സഹകരണം. 2022-ലെ ഫിഫ വേള്‍ഡ് കപ്പ് വിജയകരമായി നിയന്ത്രിച്ച ഖത്തറിന്റെ അനുഭവം പ്രയോജനപ്പെടുത്താനാണ് ഇറ്റലിയുടെ ശ്രമം.

Content Highlights: Qatar police will assist with security arrangements at the Winter Olympics in Italy as part of international cooperation efforts. The support will focus on crowd management, public safety, and emergency response during the global sporting event. The move reflects growing security collaboration between countries for major international competitions.

dot image
To advertise here,contact us
dot image