മനുഷ്യന്‍ മരിക്കുമ്പോള്‍ ആദ്യം നിലയ്ക്കുന്ന അവയവം ഏതാണെന്ന് അറിയുമോ?

മരണശേഷം തലച്ചോറ്, ഹൃദയം, വൃക്കകള്‍ ഇവയില്‍ ഏതൊക്കെ അവയവങ്ങള്‍ എപ്പോഴൊക്കെയാവാം പ്രവര്‍ത്തനം നിലയ്ക്കുന്നത്. കണ്ണ്, വ്യക്ക ഇവയൊക്കെ എത്ര സമയത്തിനുളളില്‍ മാറ്റിവയ്ക്കണം...

മനുഷ്യന്‍ മരിക്കുമ്പോള്‍ ആദ്യം നിലയ്ക്കുന്ന അവയവം ഏതാണെന്ന് അറിയുമോ?
dot image

മരണം ഒരു സ്വാഭാവിക പ്രക്രീയയാണ്. മരണശേഷം മനുഷ്യന്റെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് നടക്കുന്നത്. അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്രസമയത്തേക്ക് ഉണ്ടാകാം, എത്രസമയത്തിനുള്ളില്‍ അവയവം മാറ്റിവയ്ക്കാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാം. ഹൃദയമിടിപ്പ്, ശ്വസനം, തലച്ചോറിന്റെ പ്രവര്‍ത്തനം ഇവയൊക്കെ നിലയ്ക്കുമ്പോഴാണ് വൈദ്യശാസ്ത്രപ്രകാരം ഒരാള്‍ മരിച്ചു എന്ന് പറയുന്നത്.

organ stops first when you die

ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ ശരീരം ഒറ്റയടിക്ക് നിലച്ചുപോകുന്നില്ല. പല അവയവങ്ങളും വ്യത്യസ്ത സമയങ്ങളിലാണ് അവയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളൊക്കെ അവയവങ്ങള്‍ക്ക് എത്ര ഓക്‌സിജന്‍ ആവശ്യമാണ്, രക്തപ്രവാഹത്തെ അവ എത്രത്തോളം ആശ്രയിക്കുന്നു എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു. അവയവങ്ങളുടെ ഇത്തരത്തിലുളള 'ഷട്ട്ഡൗണ്‍ ടൈം ലൈന്‍' മനസിലാക്കിയിരിക്കുന്നത് അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സമയത്തെക്കുറിച്ച് കൂടി മനസിലാക്കാന്‍ സഹായിക്കുന്നു.

ആദ്യം നിലയ്ക്കുന്നത് തലച്ചോറ്

മരണശേഷം ആദ്യം നിലയ്ക്കുന്ന അവയവം തലച്ചോറാണ്. തലച്ചോറ് വലിയ അളവില്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നു. ഹൃദയം പമ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഓക്‌സിജന്‍ വിതരണം നിലയ്ക്കും. ഓക്‌സിജന്‍ ഇല്ലാതെ തലച്ചോറിലെ കോശങ്ങള്‍ ഏകദേശം 4-7 മിനിറ്റിനുള്ളില്‍ നിര്‍ജീവമാകാന്‍ തുടങ്ങും. തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ അതിനെ മസ്തിഷ്‌ക മരണം എന്ന് വിളിക്കുന്നു.

organ stops first when you die

ഹൃദയവും ശ്വാസകോശവും

ഹൃദയം പമ്പ് ചെയ്യുന്നത് നിര്‍ത്തുമ്പോള്‍ രക്തചംക്രമണം അവസാനിക്കുകയും ശ്വാസകോശം ഉടന്‍തന്നെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്നു. സ്വാഭാവികമായി സംഭവിക്കുന്ന എല്ലാ മരണങ്ങളിലും ശ്വസനം നിലയ്ക്കുകയും രക്തം ഓക്‌സിജന്‍ വഹിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലയ്ക്കുന്നു. ആശുപത്രി ഉപകരണങ്ങളുടെ സഹായത്തോടെ അവയവങ്ങള്‍ക്ക് ഓക്‌സിജന്‍ കുറച്ച് സമയത്തേക്ക് കൂടി വിതരണം ചെയ്യാന്‍ കഴിയും. മരണശേഷം വേണ്ടവിധത്തില്‍ സംരക്ഷിക്കപ്പെട്ടാല്‍ ഹൃദയവും ശ്വാസകോശവും ഏകദേശം 4-6 മണിക്കൂര്‍ വരെ ഉപയോഗയോഗ്യമായിരിക്കും.

കരള്‍,പാന്‍ക്രിയാസ്, കുടല്‍

കരള്‍, പാന്‍ക്രിയാസ്,കുടല്‍ തുടങ്ങിയ അവയവങ്ങള്‍ ഊര്‍ജവും എന്‍സൈമുകളും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ഇവ ലഭ്യമല്ലാതെ വരുമ്പോള്‍ ഇത് ശ്വാസകോശത്തേക്കാളും ഹൃദയത്തേക്കാളും വേഗത്തില്‍ തകരാനിടയാക്കും. രക്തചംക്രമണവും ഓക്‌സിജന്‍ പ്രഭാവവും നിലച്ചുകഴിഞ്ഞാല്‍ 8-18 മണിക്കൂറിനുളളില്‍ ഇവയുടെ പ്രവര്‍ത്തനം നിലയ്ക്കും.

organ stops first when you die

അവസാനം നശിക്കുന്ന അവയവങ്ങള്‍

മനുഷ്യന്റെ ആന്തരികാവയവങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധശേഷിയുള്ള അവയവങ്ങളിലൊന്നാണ് വൃക്കകള്‍. മരണശേഷം ഫ്രീസ് ചെയ്ത് സംരക്ഷിക്കുകയാണെങ്കില്‍ മാറ്റിവയ്ക്കുന്നതിനായി 24-36 മണിക്കൂര്‍ വരെ അവ നിലനില്‍ക്കും. അതുപോലെ തന്നെ കണ്ണിന്റെ കോര്‍ണിയ മരണശേഷം 14 ദിവസം വരെ ദാനത്തിന് ഉപയോഗിക്കാം. ഇവ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറവായതിനാല്‍ അവ വളരെ സാവധാനത്തിലാണ് വിഘടിക്കുന്നത്.

മൃദുവായ കോശങ്ങളും ചര്‍മ്മങ്ങളും

ത്വക്ക്, അസ്ഥികള്‍ പോലുള്ള കലകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. അവ ദിവസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ കേടുകൂടാതിരിക്കും.

Content Highlights :Which organs of a human being, the brain, heart, and kidneys, stop functioning after death?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image