ഇറാൻ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ

കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ഇറാൻ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ
dot image

ഇറാന്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതിനുമെതിരെ നടപടി. സംഭവത്തിന് പിന്നാലെ ഖത്തറിൽ 194 പേരെയാണ് അറസ്റ്റ് ചെയ്തത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന് കീഴിലുള്ള ഇകണോമിക്-സൈബര്‍ ക്രൈം വിഭാഗമാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ പിടികൂടിയത്. കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും പങ്കുവെക്കുന്നതിനും, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുമെതിരെ ആഭ്യന്തര മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ യാതൊരുവിധ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കരുത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Content Highlight; Action taken against those who filmed and circulated videos of Iran's attack on Qatar

dot image
To advertise here,contact us
dot image