ഒമാനിലെ ഇന്ത്യൻ ബ്രാൻഡ് അംബാസഡർ പ്രശാന്ത് പിസ ദ്രൗപതി മുർമുവിൽ നിന്ന് വിശ്വാസ്യതാപത്രം ഏറ്റുവാങ്ങി

ഇന്ത്യയും ഒമാനും തന്ത്രപരവും സാമ്പത്തികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ നിയമനം

ഒമാനിലെ ഇന്ത്യൻ ബ്രാൻഡ് അംബാസഡർ പ്രശാന്ത് പിസ ദ്രൗപതി മുർമുവിൽ നിന്ന് വിശ്വാസ്യതാപത്രം ഏറ്റുവാങ്ങി
dot image

ഒമാനിൽ പുതിയതായി ചുമതല ഏറ്റെടുക്കുന്ന നിയുക്ത അംബാസഡർ പ്രശാന്ത് പിസെ, ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിൽ നിന്ന് ഔദ്യോഗികമായി തന്റെ വിശ്വാസ്യതാപത്രം ഏറ്റുവാങ്ങി. 1995 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് പിസെയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒമാനിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായി നിയമിച്ചു. സ്ഥാനമൊഴിയുന്ന അംബാസഡർ ജിവി ശ്രീനിവാസിന്റെ പിൻഗാമിയായാണ് അദ്ദേഹം നിയമിതനാകുന്നത്.

നിലവിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പൈസ്, മൂന്ന് പതിറ്റാണ്ടിലേറെ പരിചയ സമ്പന്നതയൂമായിട്ടാണ് ഒമാനിലെ ഈ തസ്തികയിലേക്ക് വരുന്നത്. കെയ്‌റോ, ട്രിപ്പോളി, ടോക്കിയോ, മൗറീഷ്യസ് എന്നിവിടങ്ങളിൽ മുതിർന്ന നയതന്ത്ര ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടാണ് ഒമാനിലേക്കുള്ള പ്രവേശനം.

ഇന്ത്യയും ഒമാനും തന്ത്രപരവും സാമ്പത്തികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ നിയമനം. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിൽ ഒന്നായി തുടരുന്ന ഒമാനിൽ വലിയൊരു ഇന്ത്യൻ പ്രവാസി സമൂഹമാണ് അദ്ദേഹത്തെ സ്വീകരിക്കാനൊരുങ്ങുന്നത്.

Content Highlights: Oman’s Indian brand ambassador Prasanth Pizza formally presented his credentials to President Draupadi Murmu. The meeting marks an official diplomatic acknowledgment and is expected to enhance cooperation and cultural exchange between India and Oman.

dot image
To advertise here,contact us
dot image