ഒമാനിലെ ആദ്യത്തെ സ്വകാര്യ വാഹന സാങ്കേതിക പരിശോധനാ സ്റ്റേഷൻ; നടപടിക്രമങ്ങൾ പൂർത്തിയായി

സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം

ഒമാനിലെ ആദ്യത്തെ സ്വകാര്യ വാഹന സാങ്കേതിക പരിശോധനാ സ്റ്റേഷൻ; നടപടിക്രമങ്ങൾ പൂർത്തിയായി
dot image

ഒമാനിലെ ആദ്യത്തെ സ്വകാര്യ വാഹന സാങ്കേതിക പരിശോധനാ സ്റ്റേഷനുള്ള അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ റോയൽ ഒമാൻ പൊലീസ് പൂർത്തിയാക്കി. വാഹന സാങ്കേതിക പരിശോധന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇതെന്നും ഒമാൻ പൊലീസ് അറിയിച്ചു.

വാഹന സാങ്കേതിക പരിശോധന സേവനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ സംബന്ധിച്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസും കസ്റ്റംസും പുറപ്പെടുവിച്ച തീരുമാനപ്രകാരം അടുത്ത ചൊവ്വാഴ്ച (ജൂൺ 16) ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷന് സമീപമുള്ള പുതിയ സ്വകാര്യ വാഹന പരിശോധന കേന്ദ്രം ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളം വാഹന പരിശോധനാ സൗകര്യങ്ങളുടെ ലഭ്യത വിപുലീകരിക്കുന്നതിനൊപ്പം പൊതു സേവനങ്ങൾ നൽകുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. വാഹന പരിശോധന സേവനങ്ങളുടെ ആധുനികവത്ക്കരണത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ആദ്യത്തെ സ്വകാര്യ പരിശോധനാ കേന്ദ്രം തുറക്കുന്നത്. ഭാവിയിൽ കൂടുതൽ അംഗീകൃത കേന്ദ്രങ്ങൾക്ക് വഴിയൊരുക്കുമെന്ന് അധികാരാവൃത്തങ്ങൾ വ്യക്തമാക്കി.

Content Highlights: Oman has completed the procedures for establishing its first private vehicle technical inspection station, marking a significant step in modernizing vehicle testing and road safety services.

dot image
To advertise here,contact us
dot image