കുവൈറ്റിൽ നിശ്ചിത മേഖലകളിൽ തൊഴിൽ വിസ മാറ്റം; സമയപരിധി ഉടൻ അവസാനിക്കുമെന്ന് അധികൃതർ

തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ മുൻനിർത്തിയും തൊഴിൽ സ്ഥിരത ഉറപ്പാക്കാനുമാണ് മാൻപവർ അതോറിറ്റി ഈ താൽക്കാലിക വിസ മാറ്റ ഇളവ് പ്രഖ്യാപിച്ചത്

കുവൈറ്റിൽ നിശ്ചിത മേഖലകളിൽ തൊഴിൽ വിസ മാറ്റം; സമയപരിധി ഉടൻ അവസാനിക്കുമെന്ന് അധികൃതർ
dot image

കുവൈറ്റിൽ നിശ്ചിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ വിസ മാറാനുള്ള സമയപരിധി ജൂൺ 30 ന് അവസാനിക്കും. വിസ മാറ്റാൻ മെയ് ഒന്ന് മുതൽ അനുവദിച്ച താത്ക്കാലിക ഇളവാണ് ഈ മാസം അവസാനത്തോടെ തീരുന്നത്. യോഗ്യരായ തൊഴിലാളികളും തൊഴിലുടമകളും ഈ അവസരം എത്രയും വേഗം വിനിയോഗിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ മുൻനിർത്തിയും തൊഴിൽ സ്ഥിരത ഉറപ്പാക്കാനുമാണ് മാൻപവർ അതോറിറ്റി ഈ താൽക്കാലിക വിസ മാറ്റ ഇളവ് പ്രഖ്യാപിച്ചത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം തുടങ്ങിയ നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നിശ്ചിത നിബന്ധനകൾ പാലിച്ചുകൊണ്ട് ഇവർക്ക് മറ്റ് മേഖലകളിലേക്ക് തൊഴിൽ വിസ മാറ്റാൻ സാധിക്കും.

യോഗ്യരായ തൊഴിലാളികളുടെ വിസ മാറ്റത്തിനായുള്ള അപേക്ഷകൾ തൊഴിലുടമകൾ 'അഷാൽ' പോർട്ടൽ വഴി വേണം സമർപ്പിക്കാൻ. ലഭിക്കുന്ന അപേക്ഷകളിൽ ആവശ്യമായ ഔദ്യോഗിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ അംഗീകാരം നൽകുക. ഇത് തൊഴിൽ നിയമത്തിലെ സ്ഥിരമായ മാറ്റമല്ല. നിലവിലെ മാർക്കറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് നൽകിയ ഒരു താൽക്കാലിക ഇളവ് മാത്രമാണ്. അതിനാൽ ജൂൺ 30-നകം തന്നെ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കമ്പനികളും തൊഴിലാളികളും ശ്രദ്ധിക്കണമെന്നും അതോറിറ്റി അറിയിച്ചു.

Content Highlights: Kuwait has announced that the temporary period allowing work visa transfers in specified sectors is nearing its end. Officials have advised workers and employers to complete all necessary procedures within the stipulated timeframe to avoid legal and administrative complications.

dot image
To advertise here,contact us
dot image