

ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ന് ആതിഥേയരായ കാനഡ യൂറോപ്യന്‍ ടീമായ ബോസ്‌നിയ ഹെര്‍സിഗോവിനയെ നേരിടും. ടൊറൊന്റോയില്‍ രാത്രി 12.30-നാണ് മത്സരം. ജയത്തോടെ ലോകകപ്പിന് തുടക്കമിടാനാണ് കാനഡ സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുന്നത്. ലോകകപ്പില്‍ മൂന്നാം തവണയാണ് കാനഡ കളിക്കുന്നത്. ലോകകപ്പില്‍ ഇതിന് മുമ്പ് ആറുതവണ കളിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം.
അതിനാല്‍ത്തന്നെ ലോകകപ്പിലെ ആദ്യജയമാണ് ടീം ലക്ഷ്യമിടുന്നത്. ക്യാപ്റ്റന്‍ അല്‍ഫോന്‍സോ ഡേവിസ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാകും. അതേസമയം, ആതിഥേയരെ തോല്‍പ്പിച്ച് ലോകകപ്പിലേക്ക് വരവറിയിക്കാനുള്ള ശ്രമത്തിലാണ് ബോസ്‌നിയ.
ശനിയാഴ്ച രാവിലെ 6.30ന് നടക്കുന്ന മത്സരത്തില്‍ മറ്റൊരു ആതിഥേയ ടീമായ അമേരിക്ക പാരഗ്വായിയെ നേരിടും. രാവിലെ 6.30-നാണ് മത്സരം. മൗറീഷ്യോ പൊച്ചെറ്റിനോ പരിശീലിപ്പിക്കുന്ന അമേരിക്ക മികച്ച സംഘമാണ്. സന്നാഹ മത്സരത്തില്‍ സെനഗലിനെ തോല്‍പ്പിക്കാനായത് ടീമിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് ടീമിന്റെ കരുത്ത്. ലോസ് ആഞ്ചലിസില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ അമേരിക്കയ്ക്ക് ആത്മവിശ്വാസമാകും.
content highlights: Canada today, America tomorrow early morning; Hosts set for battle on the field